മെസിയുടെ കേരള സന്ദർശനം; സ്‌പോണ്‍സര്‍മാരോട് വിശദീകരണം തേടി കായിക വകുപ്പ്

സ്പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്കെതിരേ നിയമനടപടിക്കൊരുങ്ങുകയാണ് അർജന്‍റീന ഫുട്ബോൾ അസോസിയേഷനും സംസ്ഥാന സർക്കാരും

May 17, 2025 - 12:57
May 17, 2025 - 12:57
 0  12
മെസിയുടെ കേരള സന്ദർശനം; സ്‌പോണ്‍സര്‍മാരോട് വിശദീകരണം തേടി കായിക വകുപ്പ്
തിരുവനന്തപുരം: മെസ്സി കേരളത്തില്‍ വരാത്തതിന്റെ പൂര്‍ണ ഉത്തരവാദിത്തം സ്‌പോണ്‍സര്‍ക്കാണെന്ന് കായികമന്ത്രി വി അബ്ദുറഹിമാന്‍. മെസിയുടെ കേരള സന്ദർശനം ഒഴിവാക്കിയതിൽ സ്പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്കെതിരേ നിയമനടപടിക്കൊരുങ്ങുകയാണെന്നും മന്ത്രി പറഞ്ഞു.
 
റിപ്പോര്‍ട്ടര്‍ ടിവിയുടെ എംഡിയാണ് മെസ്സിയെ കൊണ്ടുവരുമെന്ന് പറഞ്ഞതെന്നും വരുന്ന വാര്‍ത്തകളെക്കുറിച്ച് തനിക്ക് കൂടുതലായി അറിയില്ലെന്നും മന്ത്രി പറഞ്ഞു. സ്പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്കെതിരേ നിയമനടപടിക്കൊരുങ്ങുകയാണ് അർജന്‍റീന ഫുട്ബോൾ അസോസിയേഷനും സംസ്ഥാന സർക്കാരും.
 
ജനുവരിയില്‍ പണം നല്‍കാം എന്നായിരുന്നു സ്‌പോണ്‍സര്‍മാരുടെ വാഗ്ദാനം. എന്നാൽ  നിശ്ചിത സമയത്തും സ്‌പോണ്‍സര്‍മാര്‍ തുക നല്‍കിയില്ലെന്ന് കായിക വകുപ്പ് പറയുന്നു. ഇതേതുടർന്ന് വിശദീകരണം തേടി കായിക വകുപ്പ് സ്‌പോണ്‍സര്‍മാര്‍ക്ക് കത്തയക്കും.മാത്രമല്ല കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇതുവരെ സ്‌പോണ്‍സര്‍ തന്നോട് ഔദ്യോഗികമായി ഒന്നും വിശദീകരിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow