കൊച്ചി: പുലിപ്പല്ല് കേസിൽ വനംവകുപ്പിന് തിരിച്ചടി. വേടനെതിരെ പ്രഥമദൃഷ്ട്യ കുറ്റം നിലനിൽക്കില്ലെന്ന് കോടതി പറഞ്ഞു. പെരുമ്പാവൂർ സിജെഎം കോടതിയുടെ ജാമ്യ ഉത്തരവിലാണ് നിര്ദേശമുള്ളത്. മാലയിലെ പുലിപ്പല്ല് യതാർഥമാണോ എന്ന് കണ്ടെത്തിയിട്ടില്ല. ശാസ്ത്രീയ പരിശോധനയിലാണ് പുലിപ്പല്ല് യഥാർത്ഥമാണോ എന്ന് കണ്ടെത്തേണ്ടതെന്നും കോടതി പറഞ്ഞു.
മാത്രമല്ല സമാനമായ കുറ്റകൃത്യങ്ങളിൽ വേടൻ ഇതുവരെ ഉൾപ്പെട്ടിട്ടില്ല എന്നും ജാമ്യ ഉത്തരവിൽ കോടതി വ്യക്തമാക്കി. കേസില്‍ വേടന്റെ ജാമ്യാപേക്ഷയെ വനംവകുപ്പ് ശക്തമായി എതിര്‍ത്തിരുന്നു. എന്നാൽ റാപ്പര്‍ വേടന്‍ പുലിയെ വേട്ടയാടിയെന്ന് വനംവകുപ്പിന് പരാതിയില്ലെന്നും ഉത്തരവില്‍ പറയുന്നു.