ടി20 ലോകകപ്പ് 'പ്ലെയർ ഓഫ് ദി ടൂർണമെന്റ്' പട്ടികയിൽ സഞ്ജു സാംസൺ; എട്ടംഗ പട്ടികയിലെ ഏക ഇന്ത്യൻ താരം
ആദ്യ മത്സരങ്ങളിൽ അവസരം ലഭിക്കാതിരുന്ന സഞ്ജു, പിന്നീട് ടീമിലെത്തിയപ്പോൾ തുടർച്ചയായി രണ്ട് മാച്ച് വിന്നർ പ്രകടനങ്ങളിലൂടെയാണ് ലോകശ്രദ്ധ നേടിയത്
ദുബായ്: ഐസിസി ടി20 ലോകകപ്പിലെ മികച്ച താരത്തിനുള്ള ചുരുക്കപ്പട്ടിക പുറത്തുവിട്ടപ്പോൾ മലയാളി താരം സഞ്ജു സാംസൺ ഏക ഇന്ത്യൻ സാന്നിധ്യമായി ഇടംപിടിച്ചു. ടൂർണമെന്റിലെ വെടിക്കെട്ട് പ്രകടനത്തിലൂടെ എട്ടുപേരടങ്ങുന്ന പട്ടികയിലാണ് സഞ്ജു ഇടംനേടിയത്.
ആദ്യ മത്സരങ്ങളിൽ അവസരം ലഭിക്കാതിരുന്ന സഞ്ജു, പിന്നീട് ടീമിലെത്തിയപ്പോൾ തുടർച്ചയായി രണ്ട് മാച്ച് വിന്നർ പ്രകടനങ്ങളിലൂടെയാണ് ലോകശ്രദ്ധ നേടിയത്. ക്വാർട്ടർ ഫൈനലിൽ വെസ്റ്റ് ഇൻഡീസിനെതിരെ 50 പന്തിൽ പുറത്താകാതെ 97 റൺസും, സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരെ 42 പന്തിൽ 89 റൺസും നേടി സഞ്ജു ടീമിന്റെ നെടുംതൂണായി.
വെറും നാല് മത്സരങ്ങളിൽ നിന്ന് 77.33 ശരാശരിയിലും 201.73 സ്ട്രൈക്ക് റേറ്റിലും 232 റൺസാണ് സഞ്ജു അടിച്ചുകൂട്ടിയത്. സഞ്ജുവിനെ കൂടാതെ ലോകകപ്പിൽ തിളങ്ങിയ ഏഴ് താരങ്ങൾ കൂടി പട്ടികയിലുണ്ട്:
സാഹിബ്സാദ ഫർഹാൻ (പാകിസ്ഥാൻ): ഒരു ടി20 ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് (383 റൺസ്) എന്ന റെക്കോർഡോടെ പട്ടികയിൽ. വിൽ ജാക്സ് (ഇംഗ്ലണ്ട്): 176.56 സ്ട്രൈക്ക് റേറ്റിൽ 226 റൺസ് നേടിയ ഫിനിഷർ.
ഐഡൻ മാർക്രം (ദക്ഷിണാഫ്രിക്ക): നായകന്റെ മികവോടെ 286 റൺസും മൂന്ന് അർധസെഞ്ച്വറികളും. ലുങ്കി എൻഗിഡി (ദക്ഷിണാഫ്രിക്ക): 7 മത്സരങ്ങളിൽ നിന്ന് 12 വിക്കറ്റുകൾ. രചിൻ രവീന്ദ്ര (ന്യൂസിലൻഡ്): ബാറ്റിങ്ങിലും (128 റൺസ്) ബൗളിങ്ങിലും (11 വിക്കറ്റ്) തിളങ്ങിയ ഓൾറൗണ്ടർ. ടിം സീഫെർട്ട് (ന്യൂസിലൻഡ്): 8 മത്സരങ്ങളിൽ നിന്ന് 274 റൺസ്. വാൻ ഷാൽക്വിക്ക് (യുഎസ്എ): ബൗളിങ്ങിലെ മികച്ച പ്രകടനം.
What's Your Reaction?