പത്തനംതിട്ടയില്‍ ഷോക്കേറ്റ് തമിഴ്‌നാട് സ്വദേശിയായ ശബരിമല തീര്‍ഥാടകന്‍ മരിച്ചു
ശബരിമല ദര്‍ശനം കഴിഞ്ഞ് തിരികെ എത്തിയ 50 അംഗ സംഘത്തിന്റെറെ കൂടെ എത്തിയ സ്വാമി പാലത്തിനു സമീപം ഇറങ്ങിയപ്പോള്‍ ഷോക്ക് ഏല്‍ക്കുകയായിരുന്നു

പത്തനംതിട്ട: വടശ്ശേരിക്കരയില്‍ വൈദ്യുത ഷോക്കേറ്റ് തമിഴ്‌നാട് സ്വദേശിയായ ശബരിമല തീര്‍ഥാടകന്‍ മരിച്ചു. തമിഴ്നാട് കൃഷ്ണഗിരി ഹോസൂര്‍ സ്വദേശിയായ നാഗരാജനാണ് മരിച്ചത്. ചെറുകാവ് ദേവീക്ഷേത്രത്തിന് സമീപം പാലത്തിന്റെ വശത്ത് ഉണ്ടായിരുന്ന കേബിളില്‍ നിന്നുള്ള വൈദ്യുത പ്രവാഹമാണ് അപകടത്തിനു കാരണമെന്ന് പറയുന്നു.
ഇന്നലെ രാത്രി 11 ഓടെയാണ് സംഭവം. ശബരിമല ദര്‍ശനം കഴിഞ്ഞ് തിരികെ എത്തിയ 50 അംഗ സംഘത്തിന്റെറെ കൂടെ എത്തിയ സ്വാമി പാലത്തിനു സമീപം ഇറങ്ങിയപ്പോള്‍ ഷോക്ക് ഏല്‍ക്കുകയായിരുന്നു. സംഭവം അറിഞ്ഞ ഉടനെ വൈദ്യുത ബന്ധം വിഛേദിച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോലീസ് നടപടികള്‍ പൂര്‍ത്തികരിച്ചു മൃതദേഹം അഖില ഭാരത അയ്യപ്പ സേവ സംഘം ആമ്പുലന്‍സില്‍ ഫ്രീസര്‍ സൗകര്യത്തോടെ സൗജന്യമായി നാട്ടിലേക്ക് കൊണ്ടുപോയി.
What's Your Reaction?






