നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ ആത്മാവ് ശരീരത്തിൽ കയറിയെന്ന് യുവാവ്
ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് അക്രമ സംഭവങ്ങളുണ്ടായത്.

തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ ആത്മാവ് ശരീരത്തിൽ കയറിയെന്ന വാദവുമായി യുവാവ്. തുടർന്ന് യുവാവ് നാട്ടിൽ ആക്രമം നടത്തി. നെയ്യാറ്റിൻകര ചെമ്പരത്തിവിള തൊഴുക്കലിലാണ് യുവാവിന്‍റെ പരാക്രമം.
ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് അക്രമ സംഭവങ്ങളുണ്ടായത്. സമീപ പ്രദേശത്തെ വീടുകളിൽ ബഹളമുണ്ടാക്കുകയും മൂന്നു യുവാക്കളെ മർദ്ദിക്കുകയും ബൈക്കുകൾ അടിച്ചുതകർക്കുകയും ചെയ്തു. തുടർന്ന് നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയും പോലീസ് എത്തി ഇയാളെ നീക്കുകയും ചെയ്തു.
അനീഷ് എന്ന യുവാവാണ് അക്രമം നടത്തിയത്. ക്ഷേത്രത്തിലെ പൂജാരി ആണെന്നാണ് വിവരം. ഞായറാഴ്ചയാണ് രാത്രിയാണ് സംഭവം നടന്നത്. പൊലീസ് യുവാവിനെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ആശുപത്രിയിലും അക്രമാസക്തനായി പെരുമാറിയ യുവാവിനെ ഇന്ന് പുലർച്ചെയോടെ തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.
What's Your Reaction?






