തിരുവനന്തപുരം: വിസി നിയമനത്തിൽ സുപ്രീംകോടതിക്കെതിരെ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. ഡിജിറ്റൽ-സാങ്കേതിക സർവകലാശാലകളിൽ സ്ഥിരം വിസിമാരെ സുപ്രീംകോടതി നിയമിക്കുമെന്ന ഉത്തരവിനെതിരെയാണ് ഗവർണർ രംഗത്തെത്തിയത്.
വിസിയെ നിയമിക്കാൻ അധികാരം ചാൻസലർക്കാണ്. യുജിസി ചട്ടവും കണ്ണൂർ വിസി കേസിലെ കോടതി വിധിയും ഇക്കാര്യം വ്യക്തമാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല എന്നും പറഞ്ഞു.
മറ്റുള്ളവരുടെ ചുമതലകൾ കോടതി ഏറ്റെടുത്ത് ചെയ്യുന്നത് ശരിയല്ല. നിയമം പാലിക്കാൻ മാത്രം കോടതിക്ക് പറയാം. നിങ്ങളുടെ ജോലി ഞങ്ങൾ ചെയ്‌തോളാം എന്ന് പറയരുതെന്നും അദ്ദേഹം പറഞ്ഞു. വിസി നിയമനം സേർച്ച് കമ്മിറ്റിക്ക് വിട്ട തീരുമാനത്തിലാണ് ഗവർണര്‍ സുപ്രീംകോടതിക്കെതിരെ സംസാരരിച്ചത്.സർവകലാശാലകളിലെ വിസി നിയമന തർക്കത്തിൽ പരിഹാരമാകാത്ത സാഹചര്യത്തിലായിരുന്നു സുപ്രീംകോടതി ഇത്തരമൊരു ഉത്തരവുമായി എത്തിയത്.