ബസ് വഴിയരികിൽ ഒതുക്കി നിർത്തി ഇറങ്ങിപ്പോയ കെഎസ്ആർടിസി ഡ്രൈവർ ആത്മഹത്യ ചെയ്തു

മണലി പാലത്തിനു താഴെ ഇന്ന് രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്

Dec 14, 2025 - 17:47
Dec 14, 2025 - 17:47
 0
ബസ് വഴിയരികിൽ ഒതുക്കി നിർത്തി ഇറങ്ങിപ്പോയ കെഎസ്ആർടിസി ഡ്രൈവർ ആത്മഹത്യ ചെയ്തു
തൃശൂർ: ഓടികൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസ് ദേശീയപാതയോരത്ത് നിര്‍ത്തിയിട്ട് ഇറങ്ങിപ്പോയ ഡ്രൈവറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് നെന്മാറ ചാത്തമംഗലം സ്വദേശി നമ്പൂതിരിപ്പറമ്പ് വീട്ടില്‍ ബാബു (45) ആണ് മരിച്ചത്. 
 
മണലി പാലത്തിനു താഴെ ഇന്ന് രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. എറണാകുളത്തു നിന്ന് പാലക്കാട്ടേക്കുള്ള ഫാസ്റ്റ് പാസഞ്ചർ ബസ്സിലെ ഡ്രൈവറായിരുന്നു ബാബു. ശനിയാഴ്ച വൈകിട്ടാണ് ടോള്‍പ്ലാസയ്ക്കു സമീപം ബസ് നിര്‍ത്തിയിട്ട് ബാബു ഇറങ്ങിപ്പോയത്. 
 
യാത്രക്കാരെ കണ്ടക്ടര്‍ ഇടപ്പെട്ട് മറ്റൊരു ബസില്‍ കയറ്റിവിടുകയായിരുന്നു. ബസ് പിന്നീട് പുതുക്കാട് ഡിപ്പോയിലേയ്ക്ക് മാറ്റി. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ബാബുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow