മുൻകൂർജാമ്യം തേടി രാഹുൽ ഹൈക്കോടതിയിൽ

നിലവിൽ 2 കേസുകളാണ് രാഹുലിനെതിരേ ഉള്ളത്

Dec 5, 2025 - 14:22
Dec 5, 2025 - 14:22
 0
മുൻകൂർജാമ്യം തേടി രാഹുൽ ഹൈക്കോടതിയിൽ
കൊച്ചി: ബലാത്സം​ഗ കേസിൽ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. അഡ്വ. എസ്. രാജീവാണ് രാഹുലിനായി ഹാജരാവുന്നത്. കേസിൽ തിരുവനന്തപുരം ജില്ലാ സെക്ഷൻ കോടതി മുൻ‌കൂർ ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് പുതിയ നടപടി. 
 
മുൻകൂർ ജാമ്യാപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കും. രാഹുൽ തത്ക്കാലം കീഴടങ്ങിയേക്കില്ലെന്നും നിയമപോരാട്ടം തുടരാനാണ് തീരുമാനമെന്നുമാണ് പുറത്തുവരുന്ന വിവരം.നിലവിൽ 2 കേസുകളാണ് രാഹുലിനെതിരേ ഉള്ളത്. രാഹുലിനെ പിടികൂടാനായുള്ള തീവ്ര ശ്രമത്തിലാണ് പോലീസ്.
 
ആരോപണം ബലാത്സംഗമായി കണക്കാക്കാനാകില്ല, പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, യുവതി മുഖ്യമന്ത്രിക്കാണ് പരാതി നൽകിയത്, കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ല എന്നിങ്ങനെയാണ് രാഹുലിന്‍റെ ഹര്‍ജിയിലെ വാദങ്ങള്‍. അന്വേഷണത്തിന് തന്നെ കസ്റ്റഡിയിലെടുക്കേണ്ട കാര്യമില്ലെന്നും രാഹുൽ പറയുന്നുണ്ട്. 

What's Your Reaction?

like

dislike

love

funny

angry

sad

wow