ഡൽഹി: റിപ്പോ നിരക്ക് 25 ബിപിഎസ് കുറച്ച് റിസർവ് ബാങ്ക്. വെള്ളിയാഴ്ച രാവിലെ ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഈ വര്‍ഷം നാലാമത് നിരക്കിളവ് പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക്. അടിസ്ഥാന നിരക്കില്‍ വരുത്തിയത് കാല്‍ ശതമാനം കുറവാണ്.
5.50 ശതമാനത്തില്‍നിന്ന് 5.25 ശതമാനമായാണ് റിപ്പോ നിരക്ക് കുറച്ചതെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര അറിയിച്ചു. ഫെബ്രുവരി മുതൽ മൂന്ന് തവണയായി 100 ബേസിസ് പോയിന്റ് കുറച്ചതിനു ശേഷമാണ് ഈ നീക്കം. വീട്, ഓട്ടോ, മറ്റ് റീട്ടെയിൽ വായ്പകളുടെ പലിശ നിരക്കുകൾ വരും ദിവസങ്ങളിൽ കുറയും.