സ്‌പോട്ട് അലോട്ട്‌മെന്റ് 23 ന്

അലോട്ട്‌മെന്റ് ലഭിക്കുന്നവർ അതത് കോളേജുകളിൽ ഡിസംബർ 29 ന് നേരിട്ട് ഹാജരായി പ്രവേശനം നേടണം

Dec 21, 2025 - 19:45
Dec 21, 2025 - 19:45
 0
സ്‌പോട്ട് അലോട്ട്‌മെന്റ് 23 ന്
തിരുവനന്തപുരം: മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ച്  www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷാർത്ഥികൾക്ക് പ്രവേശനത്തിനുള്ള സ്‌പോട്ട് അലോട്ട്‌മെന്റ് ഡിസംബർ 23 ന് രാവിലെ 10 മണിയ്ക്ക് എൽ.ബി.എസ് സെന്ററിന്റെ ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ നടക്കും.
 
പ്രവേശനം നേടാൻ താൽപ്പര്യമുള്ളവർ എൽ.ബി.എസിന്റെ ഏതെങ്കിലും ജില്ലാ കേന്ദ്രങ്ങളിൽ നേരിട്ട് ഹാജരായി രാവിലെ 11 മണിയ്ക്കകം രജിസ്റ്റർ ചെയ്യണം. അലോട്ട്‌മെന്റ് ലഭിക്കുന്നവർ അതത് കോളേജുകളിൽ ഡിസംബർ 29 ന് നേരിട്ട് ഹാജരായി പ്രവേശനം നേടണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560361, 362, 363, 364.

What's Your Reaction?

like

dislike

love

funny

angry

sad

wow