തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ഓക്സിജൻ ട്യൂബ് പൊട്ടിത്തെറിച്ചു

അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു

Mar 17, 2025 - 16:45
Mar 17, 2025 - 16:45
 0  18
തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ഓക്സിജൻ ട്യൂബ് പൊട്ടിത്തെറിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ഓക്സിജൻ ട്യൂബ് പൊട്ടിത്തെറിച്ചു.  അത്യാഹിത വിഭാഗത്തിലുള്ള ഓക്സിജൻ ട്യൂബ് പൊട്ടിത്തെറിച്ചാണ് അപകടം സംഭവിച്ചത്. ഓക്സിജൻ അഡ്ജസ്റ്റ് ചെയ്യുന്ന ഫ്ലോ മീറ്ററാണ് അമിത മർദ്ദം കാരണം പൊട്ടിത്തെറിച്ചത്.
 
അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. നഴ്സിംഗ് അസിസ്റ്റൻറ് ഷൈലക്കാണ് പരുക്കേറ്റത്.ഇവരുടെ കണ്ണിനു ഗുരുതര പരിക്കേറ്റു. ഷൈലയെ കണ്ണാശുപത്രിയിൽ കൊണ്ടുപോയെങ്കിലും മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. കണ്ണിന് ശസ്ത്രക്രിയ വേണ്ടിവരും എന്നാണ് സൂചന. 

What's Your Reaction?

like

dislike

love

funny

angry

sad

wow