എം.ഫാം പ്രവേശനം: ഓപ്ഷൻ നൽകാം

നവംബർ 17 വൈകിട്ട് 6 വരെ ഓൺലൈനായി ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യണം

Nov 14, 2025 - 18:33
Nov 14, 2025 - 18:34
 0
എം.ഫാം പ്രവേശനം: ഓപ്ഷൻ നൽകാം
തിരുവനന്തപുരം: 2025 ലെ എം.ഫാം കോഴ്‌സുകളിലേയ്ക്കുള്ള  ഒന്നാംഘട്ട അലോട്ട്‌മെന്റ്‌ നടപടികൾ ആരംഭിച്ചു. കോഴ്‌സിനു അപേക്ഷിച്ച അർഹരായ വിദ്യാർഥികൾക്കു പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in ൽ ഓപ്ഷനുകൾ നൽകാം. 
 
വെബ്സൈറ്റിലെ  'M.Pharm 2025 - Candidate Portal എന്ന ലിങ്ക് ക്ലിക്ക് ചെയ്തു അപേക്ഷ നമ്പർ, പാസ്‌വേഡ്‌ എന്നിവ നൽകി ഹോം പേജിൽ പ്രവേശിച്ചതിനു ശേഷം 'Option Registration മെനു ക്ലിക്ക് ചെയ്തു നവംബർ 17 വൈകിട്ട് 6 വരെ ഓൺലൈനായി ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in, 0471-2332120 | 0471-2338487 | 0471-2525300

What's Your Reaction?

like

dislike

love

funny

angry

sad

wow