ചാറ്റ് ജി.പി.ടിക്കായി ഏറ്റവും പുതിയ ഇമേജ് ജനറേഷന്‍ ഫീച്ചര്‍ പുറത്തിറക്കി ഓപ്പണ്‍ എ.ഐ.

പുതിയ ജി.പി.ടി 4ഒ മോഡലിന്റെ സഹായത്തോടെ ഫോട്ടോകള്‍ നിര്‍മിക്കാനും ഉപയോക്താവിന് ആവശ്യമായ മാറ്റങ്ങള്‍ വരുത്താനും സാധിക്കും.

Mar 27, 2025 - 20:04
Mar 27, 2025 - 20:04
 0  15
ചാറ്റ് ജി.പി.ടിക്കായി ഏറ്റവും പുതിയ ഇമേജ് ജനറേഷന്‍ ഫീച്ചര്‍ പുറത്തിറക്കി ഓപ്പണ്‍ എ.ഐ.

ഓപ്പണ്‍ എ.ഐ ചാറ്റ് ജി.പി.ടിക്കായി ഏറ്റവും പുതിയ ഇമേജ് ജനറേഷന്‍ ഫീച്ചര്‍ പുറത്തിറക്കി. ഇത് വരെ ഉണ്ടായവയില്‍ ഏറ്റവും നൂതനമായ മോഡലാണിത്. ധാരാളം മാറ്റങ്ങള്‍ വരുത്തിയാണ് പുതിയ ഫീച്ചര്‍ പുറത്തിറക്കിയിരിക്കുന്നത്. പുതിയ ജി.പി.ടി 4ഒ മോഡലിന്റെ സഹായത്തോടെ ഫോട്ടോകള്‍ നിര്‍മിക്കാനും ഉപയോക്താവിന് ആവശ്യമായ മാറ്റങ്ങള്‍ വരുത്താനും സാധിക്കും. കൂടാതെ സ്വാഭാവിക സംഭാഷണത്തിലൂടെ ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാന്‍ കഴിയും. ടെക്സ്റ്റ് കൃത്യമായി റെന്‍ഡര്‍ ചെയ്യുന്നതിലും കൂടുതല്‍ കൃത്യതയോടെ നിര്‍ദേശങ്ങള്‍ പാലിക്കുന്നതിലും ഒന്നിലധികം ആവര്‍ത്തനങ്ങളില്‍ സ്ഥിരത നിലനിര്‍ത്തുന്നതിലും ഈ മോഡല്‍ മികച്ചതാണെന്ന് കമ്പനി അറിയിച്ചു. 

പുതിയ മോഡല്‍ ഗെയിം വികസനം, വിദ്യാഭ്യാസ സാമഗ്രികള്‍, ചരിത്ര പര്യവേക്ഷണം തുടങ്ങിയ വിവിധ ആപ്ലിക്കേഷനുകള്‍ക്കായി രൂപകല്‍പ്പന ചെയ്തിരിക്കുന്നു. ഒരു ഇമേജില്‍ 10-20 വ്യത്യസ്ത വസ്തുക്കള്‍ വരെ കൈകാര്യം ചെയ്യാന്‍ കഴിയുന്നതിനാല്‍ മുന്‍കാല മോഡലുകളെക്കാള്‍ വലിയ പുരോഗതിയാണ് ഉണ്ടായിരിക്കുന്നത്. ഈ മോഡലിന് ചില പരിമിതികള്‍ ഉണ്ട്. ലാറ്റിന്‍ ഇതര ഭാഷകള്‍ റെന്‍ഡര്‍ ചെയ്യുന്നതില്‍ ബുദ്ധിമുട്ട് ഉണ്ടെന്നും ചില ചിത്രങ്ങള്‍ തെറ്റായി ക്രോപ്പ് ചെയ്യുന്നുണ്ടെന്നും കമ്പനി ചൂണ്ടിക്കാട്ടി. ഈ പ്രശ്നങ്ങള്‍ പരിഹരിച്ച് വരികയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow