നവജാതശിശുവിന്‍റെ മൃതദേഹം നായ്ക്കള്‍ കടിച്ചുവലിച്ച നിലയില്‍

ദമ്പതികളെ പോലീസ് കസ്റ്റഡിയിലെടുത്തു. 

Mar 27, 2025 - 20:13
Mar 27, 2025 - 20:13
 0  16
നവജാതശിശുവിന്‍റെ മൃതദേഹം നായ്ക്കള്‍ കടിച്ചുവലിച്ച നിലയില്‍

കജനാപ്പാറ: നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി. അരമനപ്പാറ എസ്റ്റേറ്റിൽ ഏലത്തോട്ടത്തിൽ കുടിവെള്ള പൈപ്പ്‍ സ്ഥാപിക്കാൻ എത്തിയ തൊഴിലാളികളാണ് നായ്ക്കൾ കടിച്ചു വലിച്ച നിലയിൽ നവജാത ശിശുവിന്‍റെ ശരീരാവശിഷ്ടം കണ്ടെത്തിയത്. തൊഴിലാളികൾ ഉടനെ രാജാക്കാട് പോലീസിനെ വിവരമറിയിച്ചു. 

പോലീസ് നടത്തിയ പ്രാഥമികാന്വേഷണത്തിൽ ജാർഖണ്ഡ് സ്വദേശികളായ ദമ്പതികളുടെ കുഞ്ഞാണിതെന്ന് കണ്ടെത്തി. മാസം തികയാതെ ജനിച്ച കുഞ്ഞ് മരിച്ചതുകൊണ്ട് കുഴിച്ചിട്ടതാണെന്നാണ് ഇവർ പോലീസിനു നൽകിയ മൊഴി. ദമ്പതികളെ പോലീസ് കസ്റ്റഡിയിലെടുത്തു. 

നവജാത ശിശുവിന്‍റെ ശരീരാവശിഷ്ടങ്ങൾ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂവെന്ന് പോലീസ് അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow