തിരുവനന്തപുരം : വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ പ്രതി അഫാന്റെ ഉമ്മ ഷെമീനയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി. തന്റെ മകൻ അഫാന് ആരെയും ആക്രമിക്കാൻ കഴിയില്ലെന്നും തന്നെ മകൻ ആക്രമിച്ചിട്ടില്ലെന്നും ഷെമീന പോലീസിനോട് പറഞ്ഞു.
കട്ടിലിൽ നിന്നും നിലത്ത് വീണാണ് തലയ്ക്ക് പരിക്കേറ്റതെന്നാണ് ഇവർ പറയുന്നത്. കട്ടിലിൽ നിന്നു വീണാൽ ഇത്രയും വലിയ പരുക്കേൽക്കില്ലല്ലോ എന്ന ആന്വേഷണസംഘത്തിന്റെ ചോദ്യത്തിന് ആദ്യം വീണ ശേഷം എഴുന്നേൽക്കാൻ ശ്രമിക്കുമ്പോൾ വീണ്ടും വീണ് പരുക്കേറ്റെന്നായിരുന്നു ഷെമീനയുടെ മറുപടി.
ആശുപത്രിയിൽ നിന്നും സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയ ഷെമിയുടെ മൊഴി പൊലീസ് ഞായറാഴ്ചയാണ് വീണ്ടും രേഖപ്പെടുത്തിയത്. വെഞ്ഞാറമൂട് എസ്എച്ച്ഒ ആർ.പി.അനൂപ് കൃഷ്ണയുടെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘത്തിനാണ് ഷെമീന മൊഴി നൽകിയത്.