രാജ്യം വികസിത് ഭാരതത്തിലേക്കുള്ള യാത്രയിൽ’; രാഷ്ട്രപതി

മുന്‍ സര്‍ക്കാരുകളേക്കാള്‍ മൂന്നിരട്ടി വേഗത്തിലാണ് മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനം

Jan 31, 2025 - 15:19
Jan 31, 2025 - 15:19
 0  4
രാജ്യം വികസിത് ഭാരതത്തിലേക്കുള്ള യാത്രയിൽ’; രാഷ്ട്രപതി

ഡൽഹി: മോദി സര്‍ക്കാരുകളുടെ ഭരണനേട്ടങ്ങളെയും പദ്ധതികളെയും പ്രശംസിച്ച് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം. രാജ്യം വികസന പാതയിലാണെന്നും എല്ലാവർക്കും തുല്യ പരിഗണന നൽകുന്നുവെന്നും രാഷ്ട്രപതി ദ്രൗപദി മുർമു. മുന്‍സര്‍ക്കാരുകളേക്കാള്‍ മൂന്നിരട്ടി വേഗത്തിലാണ് മൂന്നാം മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനമെന്നും എല്ലാവര്‍ക്കും തുല്യ പരിഗണന നല്‍കുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു.

വഖഫ് ബിൽ പുതിയ മുന്നേറ്റമാണെന്നും സർക്കാരിന്റെ പുരോഗമനപരമായ തീരുമാനമെന്നുമായിരുന്നു രാഷ്ട്രപതി പറഞ്ഞു. ഇന്ത്യ ലോകത്തെ മൂന്നാം ശക്തിയായി അതിവേഗം വളരുകയാണ് എന്നും രാഷ്‌ട്രപതി പറഞ്ഞു. നാളെ മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ സഭയില്‍ വെയ്ക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow