വഞ്ചനാക്കേസിൽ പ്രതികരണവുമായി നിവിൻ പോളി

വസ്തുതകൾ വളച്ചൊടിച്ചിരിക്കുകയാണെന്നും നിയമ നടപടി സ്വീകരിക്കുമെന്നും നിവിൻ പോളി

Jul 17, 2025 - 14:57
Jul 17, 2025 - 14:57
 0
വഞ്ചനാക്കേസിൽ പ്രതികരണവുമായി നിവിൻ പോളി
കൊച്ചി: തനിക്കെതിരായ വഞ്ചനാക്കേസിൽ പ്രതികരിച്ച് നടൻ നിവിൻ പോളി. കോടതി നിർദ്ദേശങ്ങൾ പാലിക്കാതെയാണ് പുതിയ കേസെന്നാണ് താരം പറയുന്നത്. സോഷ്യൽ മീഡിയയിലൂടെയാണ് വിശദീകരണവുമായി നിവിൻ പോളി രം​ഗത്തെത്തിയത്. 
 
വസ്തുതകൾ വളച്ചൊടിച്ചിരിക്കുകയാണെന്നും നിയമ നടപടി സ്വീകരിക്കുമെന്നും നിവിൻ പോളി പറഞ്ഞു. വസ്തുതകൾ കൃത്രിമമായി സൃഷ്ടിച്ചാണ് പുതിയൊരു കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.  കോടതിയുടെ പരിഗണനയിലുള്ള ആർബിട്രേഷൻ കേസാണിതെന്നും കോടതി നിർദ്ദേശങ്ങൾ പാലിക്കാതെയാണ് പുതിയ കേസെന്നും അദ്ദേഹം പറഞ്ഞു.
 
ഉചിതമായ നിയമനടപടികൾ പിന്തുടരുമെന്നും സത്യം വിജയിക്കുമെന്നും നടൻ കുറിച്ചു. നടൻ നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനുമെതിരെയാണ് വഞ്ചനാക്കുറ്റത്തിന് പോലീസ് കേസെടുത്തിരുന്നു. മഹാവീര്യർ എന്ന ചിത്രത്തിന്റെ സഹനിർമ്മാതാക്കളിൽ ഒരാളായ ഷംനാസാണ് ഇരുവർക്കുമെതിരെ പോലീസിൽ പരാതി നൽകിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow