സത്യൻ അന്തിക്കാട് - മോഹൻലാൽ ചിത്രം 'ഹൃദയപൂർവ്വം' പൂനയിൽ പുരോഗമിക്കുന്നു 

ഒരു മാസത്തോളം നീണ്ടുനിൽക്കുന്നതാണ് പൂനയിലെ ചിത്രീകരണം. ലാലു അലക്സ്, സംഗീത് പ്രതാപ്, മാളവിക മോഹൻ, സംഗീത തുടങ്ങിയവർ പൂനയിൽ മോഹൻലാലിനോടൊപ്പം അഭിനയിക്കുന്നുണ്ട്

Apr 22, 2025 - 21:37
 0  19
സത്യൻ അന്തിക്കാട് - മോഹൻലാൽ ചിത്രം 'ഹൃദയപൂർവ്വം' പൂനയിൽ പുരോഗമിക്കുന്നു 

മലയാള സിനിമയിലെ ആകർഷക കൂട്ടുകെട്ടായ സത്യൻ അന്തിക്കാട് - മോഹൻലാൽ കോംബോയിലെ ഹൃദയപൂർവ്വം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂനയിൽ നടന്നു വരുന്നു. ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ കേരള പോർഷനുകൾ പൂർത്തിയാക്കിക്കൊണ്ടാണ് ചിത്രം പൂനയിലേക്കു ഷിഫ്റ്റ് ചെയ്യപ്പെട്ടത്.

പൂനയുടെ പശ്ചാത്തലത്തിൽ നടക്കുന്ന ഒരു കഥയാണ് ചിത്രത്തിൻ്റെതെന്ന് സംവിധായകനായ സത്യൻ അന്തിക്കാട്  ലൊക്കേഷനിൽ വച്ചു പറഞ്ഞു. ഏറെക്കാലത്തിനു ശേഷമാണ് സത്യൻ അന്തിക്കാടിൻ്റെ ഒരു ചിത്രം കേരളത്തിനു പുറത്ത് ചിത്രീകരിക്കുന്നത്.

മണ്ടന്മാർ ലണ്ടൻ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ലണ്ടനിൽ നടത്തിയിരുന്നു. ചെന്നൈ നഗരവും, പൊള്ളാച്ചിയും, ഊട്ടിയുമൊക്കെ സത്യൻ അന്തിക്കാടിൻ്റെ ചിത്രങ്ങൾക്ക് പ്രധാന പശ്ചാത്തലങ്ങളായിട്ടുണ്ട്.
മുംബൈയിൽ നിരവധി മലയാള ചിത്രങ്ങളുടെ ചിത്രീകരണം നടന്നിട്ടുണ്ടങ്കിലും, മുംബൈ നഗരത്തിൽ നിന്നും വിദൂരമല്ലാത്തതും എന്നാൽ വൻസിറ്റിയുമായ പൂനയിൽ ഒരു സിനിമയുടെ ചിത്രീകരണം ആദ്യമാണന്നുതന്നെ പറയാം.

ധാരാളം മലയാളികൾ വസിക്കുന്ന ഒരു നഗരമാണ് പൂന. മലയാളി അസ്സോസ്സിയേഷനുകളും ഇവിടെ ഏറെ സജീവമാണ്. കേരളത്തിലെ ചിത്രീകരണം ഷെഡ്യൂൾ ചെയ്തതിനു ശേഷം എമ്പുരാൻ്റെ റിലീസ്സുമായി ബന്ധപ്പെട്ട പ്രമോഷനു വേണ്ടി മോഹൻലാൽ ഇന്ത്യയിലെ വൻനഗരങ്ങളിലെല്ലാം സഞ്ചരിക്കുകയും പങ്കെടുക്കുകയും ചെയ്തിരുന്നു.

ചിത്രം പ്രദർശനത്തിനെത്തി വലിയ വിജയത്തിൻ്റെ പ്രതികരണങ്ങൾക്കിടയിലാണ് ഹൃദയപൂർവ്വത്തിൻ്റെ പൂന ഷെഡ്യൂൾ ആരംഭിച്ചത്. ഒരു മാസത്തോളം നീണ്ടുനിൽക്കുന്നതാണ് പൂനയിലെ ചിത്രീകരണം. ലാലു അലക്സ്, സംഗീത് പ്രതാപ്, മാളവിക മോഹൻ, സംഗീത തുടങ്ങിയവർ പൂനയിൽ മോഹൻലാലിനോടൊപ്പം അഭിനയിക്കുന്നുണ്ട്.

ബന്ധങ്ങളുടെ മാറ്റുരക്കുന്ന വളരെ പ്ലസൻ്റ് ആയ ഒരു ചിത്രമായിരിക്കും ഹൃദയപൂർവ്വമെന്ന് സത്യൻ അന്തിക്കാട് അറിയിച്ചു. എന്നും മനസ്സിൽ ചേർത്തു നിർത്തുവാൻ പറ്റുന്ന ഒരുപാടു മുഹൂർത്തങ്ങൾ സംവിധായകൻ പ്രേക്ഷകർക്ക് ഈ ചിത്രത്തിലൂടെ സമ്മാനിക്കുമെന്നുറപ്പ്.

സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. സത്യൻ അന്തിക്കാട് എന്ന സംവിധായകൻ്റെ ട്രേഡ്മാർക്ക് എന്നു വിശേഷിപ്പിക്കാവുന്ന നർമ്മവും ഇമോഷനുമൊക്കെ ഈ ചിത്രത്തിലൂടെയും പ്രതീക്ഷിക്കാം.

അഖിൽ സത്യൻ്റേതാണു കഥ. ടി.പി. സോനു എന്ന നവാഗതൻ തിരക്കഥ ഒരുക്കുന്നു. അനൂപ് സത്യനാണ് ചിത്രത്തിൻ്റെ പ്രധാന സംവിധാന സഹായി. അനു മൂത്തേടത്ത് ഛായാഗ്രഹണവും കെ.രാജഗോപാൽ എഡിറ്റിംഗും നിർവ്വഹിക്കുന്നു.

ഗാനങ്ങൾ- മനു മഞ്ജിത്ത്.
സംഗീതം- ജസ്റ്റിൻ പ്രഭാകർ.
കലാസംവിധാനം- പ്രശാന്ത് നാരായണൻ.
മേക്കപ്പ്- പാണ്ഡ്യൻ.
കോസ്റ്റ്യും ഡിസൈൻ- സമീരാ സനീഷ്.
സഹ സംവിധാനം- ആരോൺ മാത്യു, രാജീവ് രാജേന്ദ്രൻ, വന്ദന സൂര്യ, ശ്രീഹരി.
പ്രൊഡക്ഷൻ മാനേജർ- ആദർശ്.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്- ശ്രീക്കുട്ടൻ.
പ്രൊഡക്ഷൻ കൺട്രോളർ- ബിജു തോമസ്.
ഫോട്ടോ- അമൽ.സി. സദർ.

What's Your Reaction?

like

dislike

love

funny

angry

sad

wow