കേരള വോട്ടർപട്ടിക പുതുക്കൽ: കരട് പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും; അന്തിമ പട്ടിക ഫെബ്രുവരി 21-ന്
അന്തിമ വോട്ടർപട്ടിക ഫെബ്രുവരി 21-ന് പ്രസിദ്ധീകരിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ വോട്ടർപട്ടിക തീവ്ര പുനഃപരിശോധനയുടെ കരട് പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. വോട്ടർപട്ടികയിൽ പേര് ചേർക്കാനും തിരുത്തലുകൾ വരുത്താനുമുള്ള അവസരം പൊതുജനങ്ങൾക്ക് ലഭ്യമാണ്. ജനുവരി 22 വരെ പരാതികള്‍ സമർപ്പിക്കാം. അന്തിമ വോട്ടർപട്ടിക ഫെബ്രുവരി 21-ന് പ്രസിദ്ധീകരിക്കും.
ഓരോ ആവശ്യത്തിനും പ്രത്യേകം ഫോമുകൾ ഉപയോഗിക്കേണ്ടതുണ്ട്: ഫോം 6: വോട്ടർപട്ടികയിൽ പുതിയതായി പേര് ചേർക്കാൻ. ഫോം 6 എ: എൻ.ആർ.ഐ (NRI) പൗരന്മാർക്ക് പേര് ചേർക്കാൻ. ഫോം 7: പേര് നീക്കം ചെയ്യാൻ (മരണം, സ്ഥലം മാറ്റം, ഇരട്ടിപ്പ് എന്നിവ കാരണമാണെങ്കിൽ).ഫോം 8: തിരുത്തലുകൾ വരുത്താനോ താമസസ്ഥലം മാറ്റാനോ.
കരട് പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെടുന്നവർക്ക് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസറുടെ (ERO) ഉത്തരവ് വന്ന് 15 ദിവസത്തിനകം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർക്ക് (DEO) ഒന്നാം അപ്പീൽ നൽകാം. ഇതിലെ തീരുമാനത്തിൽ തൃപ്തരല്ലെങ്കിൽ 30 ദിവസത്തിനകം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് രണ്ടാം അപ്പീൽ നൽകാവുന്നതാണ്.
അതിനിടെ, വോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി വോട്ടർമാരെ വ്യാപകമായി ഒഴിവാക്കുന്നു എന്ന പരാതിയുമായി രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തി. മരിച്ചവർ, ഇരട്ട വോട്ടുള്ളവർ, താമസം മാറിയവർ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി ഏകദേശം 24 ലക്ഷത്തോളം പേരെ വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്തു എന്നാണ് പാർട്ടികളുടെ ആരോപണം.
What's Your Reaction?

