വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ കേരള ഫോക് ഫെസ്റ്റിവല്‍ ആരംഭിച്ചു
വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ മെമ്പര്‍ സെക്രട്ടറി പി.എസ്.മനേക്ഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ അഡ്വ. വി.കെ.പ്രശാന്ത് എം.എല്‍.എ കേരള ഫോക് ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: അന്യം നിന്നു പോകുന്ന കേരളത്തിലെ നാടന്‍കലകളെ സംരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ വൈലോപ്പിള്ളി സംസ്‌കൃതി ഭവനും സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്ററും സഹകരിച്ച് ജനുവരി 7 മുതല്‍ 10 വരെയുള്ള കേരള ഫോക് ഫെസ്റ്റിവലിന് ഇന്ന് തുടക്കമായി.
വൈകുന്നേരം 6.30 മണിക്ക് വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ മെമ്പര്‍ സെക്രട്ടറി പി.എസ്.മനേക്ഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ അഡ്വ. വി.കെ.പ്രശാന്ത് എം.എല്‍.എ കേരള ഫോക് ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തു. വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ ഭരണസമിതി അംഗം സുരേഷ് സോമ സ്വാഗതവും ജി വിവേക് ആശംസയും അര്‍പ്പിച്ചു. സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍ ഓഫീസര്‍ ശ്യാം സുന്ദര്‍ നന്ദി രേഖപ്പെടുത്തി.
തുടര്‍ന്ന് മേഘ രാംജിത്തും സംഘവും ചരടുപിന്നിക്കളിയും സുരേഷ് വിട്ടയറവും സംഘവും വില്‍പ്പാട്ടും അവതരിപ്പിച്ചു.
What's Your Reaction?






