തിരുവനന്തപുരം: വഞ്ചിയൂരിൽ യുവ അഭിഭാഷകയെ ക്രൂരമായി മർദിച്ച കേസിൽ പ്രതി അഡ്വ. ബെയ്‌ലിൻ ദാസിനെ റിമാൻഡ് ചെയ്തു. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. ബെയ്ലിൻ ദാസിനെ ഈ മാസം 27വരെയാണ് റിമാന്‍ഡ് ചെയ്തത്.
ജാമ്യഹര്‍ജിയില്‍ വിശമായ വാദം കേട്ട ശേഷം വിധി പറയാനായി നാളത്തേക്ക് മാറ്റി. ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ഗൗരവകരമായ കുറ്റകൃത്യമാണ് നടന്നിരിക്കുന്നതെന്നും പ്രോസിക്യൂക്ഷൻ വാദിച്ചു. അതേസമയം ബെയിലിൻ ദാസിനെതിരെ ഒരു വകുപ്പ് കൂടി ഇന്ന് ചുമത്തിയിരുന്നു.
മർദ്ദിച്ച് മുറിവേൽപ്പിച്ചതിനുള്ള വകുപ്പു കൂടിയാണ് ചുമത്തിയത്. ബെയ്‌ലിന്‍ ദാസിനെ പൂജപ്പുര ജയിലിലേക്ക് മാറ്റും. ജാമ്യ ഹര്‍ജിൽ പ്രാഥമിക വാദമാണ് ഇന്ന് മജിസ്ട്രേറ്റ് കോടതി കേട്ടത്.