കേരള ബ്ലാസ്റ്റേഴ്സിന് ക്ലബ് ലൈസൻസ് നിഷേധിച്ച് എഐഎഫ്എഫ്

അപേക്ഷിച്ച പതിനഞ്ചുക്ലബുകളിൽ ഏഴ് ക്ലബുകൾക്കാണ് ഇത്തവണ പ്രീമിയർ വൺ ക്ലബ് ലൈസൻസ് ലഭിച്ചിട്ടുള്ളത്

May 16, 2025 - 14:23
May 16, 2025 - 14:23
 0
കേരള ബ്ലാസ്റ്റേഴ്സിന് ക്ലബ് ലൈസൻസ് നിഷേധിച്ച് എഐഎഫ്എഫ്
കൊച്ചി: ഐഎസ്എൽ ക്ലബ് കേരള ബ്ലാസ്റ്റേഴ്സിന് 2025-26 സീസണിലേക്കുള്ള പ്രീമിയർ വൺ ക്ലബ് ലൈസൻസ് നഷ്ടമായി. സമൂഹമാധ്യമങ്ങളിലൂടെ ക്ലബ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഓൾ ഇന്ത‍്യ ഫുട്ബോൾ ഫെഡറേഷന്‍റെ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്നാണ് നടപടി.
 
ചില കാര്യങ്ങൾ ക്ലബിന്‍റെ നിയന്ത്രണത്തിന് അതീതമായതിനാലാണ് ലൈസൻസ് ലഭിക്കാത്തതെന്നായിരുന്നു വിശദീകരണം.  ഒഡീഷ എഫ്സി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, ഹൈദരാബാദ് എഫ്സി, മുഹമ്മദൻ സ്പോർട്ടിങ്, ചർച്ചിൽ ബ്രദേഴ്സ്, ഇന്‍റർ കാശി ക്ലബുകൾക്കും ലൈസൻസ് നഷ്ടമായി.
 
ആകെ അപേക്ഷിച്ച പതിനഞ്ചുക്ലബുകളിൽ ഏഴ് ക്ലബുകൾക്കാണ് ഇത്തവണ പ്രീമിയർ വൺ ക്ലബ് ലൈസൻസ് ലഭിച്ചിട്ടുള്ളത്. ക്ലബ് ലൈസൻസ് ഉണ്ടെങ്കിൽ മാത്രമെ ക്ലബുകൾക്ക് ഐഎസ്എല്ലിലും എഎഫ്സി ക്ലബ് മത്സരങ്ങളിലും പങ്കെടുക്കാൻ സാധിക്കുകയുള്ളൂ.  പ്രശ്നം പരിഹരിക്കുന്നതിന് അധികൃതരുമായി ചർച്ച നടത്തുകയാണെന്ന് ബ്ലാസ്റ്റേഴ്സ് വ‍്യക്തമാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow