ഡൽഹി: ഭൂചലനത്തിൽ വൻ ദുരന്തം ഉണ്ടായ അഫ്ഗാനിസ്ഥാന് സഹായവുമായി ഇന്ത്യ. കാബൂളിലേക്ക് ഇന്ത്യ ദുരിതശ്വാസ സാമഗ്രികൾ അയച്ചു. 15 ടൺ ഭക്ഷണ സാമഗ്രികൾ ഭൂകമ്പബാധിത പ്രദേശത്തേക്ക് ഇന്ന് എത്തിക്കും.
ചൊവ്വാഴ്ച മുതൽ ഇന്ത്യയിൽ നിന്ന് കൂടുതൽ ദുരിതാശ്വാസ വസ്തുക്കൾ അയക്കും. ഇന്ത്യ അഫ്‌ഘാനൊപ്പമെന്ന് വിദേശകാര്യ മന്ത്രി അറിയിച്ചു. റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് അഫ്ഗാനിസ്ഥാനിൽ ഉണ്ടായത്.
ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 800 ആയി. സംഭവത്തിൽ ആയിരത്തോളം പേർക്ക് പരിക്കുണ്ട്. അഫ്ഗാൻ ഭൂചലനത്തിൽ നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. വൻ നാശനഷ്ടമാണ് അഫ്ഗാനിസ്ഥാനിലുണ്ടായിരിക്കുന്നത്.