സൗബിൻ ഷാഹിറിന് വിദേശയാത്രാനുമതി നിഷേധിച്ച് കോടതി

സമാന ആവശ്യം ഉന്നയിച്ച് ഷോണ്‍ ആന്റണി സമര്‍പ്പിച്ച അപേക്ഷയും കോടതി തള്ളി.

Sep 1, 2025 - 17:54
Sep 1, 2025 - 17:55
 0
സൗബിൻ ഷാഹിറിന് വിദേശയാത്രാനുമതി നിഷേധിച്ച് കോടതി
കൊച്ചി: നടനും നിർമാതാവുമായ സൗബിൻ ഷാഹിറിന് വിദേശ യാത്രയ്ക്ക് അനുമതി നിഷേധിച്ച് കോടതി. എറണാകുളം മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. മഞ്ഞുമ്മല്‍ ബോയ്‌സുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിലാണ് നടപടി.
 
അവാർഡ് നൈറ്റിൽ പങ്കെടുക്കാൻ ദുബായിൽ പോകണമെന്ന് ആവശ്യവുമായി സൗബിൻ കോടതിയുടെ അനുമതി തേടുകയായിരുന്നു. എന്നാൽ കോടതി അനുമതി നിഷേധിക്കുകയായിരുന്നു. സമാന ആവശ്യം ഉന്നയിച്ച് ഷോണ്‍ ആന്റണി സമര്‍പ്പിച്ച അപേക്ഷയും കോടതി തള്ളി.

What's Your Reaction?

like

dislike

love

funny

angry

sad

wow