‘ഉപ്പും മുളകും’ താരം സിദ്ധാർത്ഥ് പ്രഭു ഓടിച്ച വാഹനമിടിച്ച് കാൽനടയാത്രികന് പരിക്ക്; നടന്‍ അറസ്റ്റിൽ

രക്ഷാപ്രവര്‍ത്തനത്തിനിടെ സിദ്ധാര്‍ത്ഥും നാട്ടുകാരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി

Dec 25, 2025 - 12:20
Dec 25, 2025 - 12:20
 0
‘ഉപ്പും മുളകും’ താരം സിദ്ധാർത്ഥ് പ്രഭു ഓടിച്ച വാഹനമിടിച്ച് കാൽനടയാത്രികന് പരിക്ക്; നടന്‍ അറസ്റ്റിൽ
കോട്ടയം: മദ്യലഹരിയിൽ വാഹനമോടിച്ച സീരിയൽ നടൻ വഴിയാത്രക്കാരനെ ഇടിച്ചിട്ടു. ഉപ്പും മുളകും സീരിയൽ നടൻ സിദ്ധാർഥ് പ്രഭുവാണ് അപകടമുണ്ടാക്കിയത്. സംഭവത്തിൽ നടനെ പോലീസ് അറസ്റ്റ് ചെയ്തു. ചോദ്യംചെയ്ത നാട്ടുകാരെയും സംഭവം അറിഞ്ഞെത്തിയ പോലീസിനെയും ഇയാൾ ആക്രമിച്ചു. തുടർന്ന് ഇയാളെ ഒടുവിൽ ചിങ്ങവനം പോലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. 
 
ഇന്നലെ രാത്രി എംസി റോഡില്‍ നാട്ടകം ഗവണ്‍മെന്റ് കോളേജിന് സമീപമായിരുന്നു സീരിയൽ താരം സിദ്ധാർത്ഥിന്റെ വാഹനം വഴിയാത്രികനെ ഇടിച്ചിട്ടത്. കോട്ടയം ഭാഗത്തുനിന്നും എത്തിയ സിദ്ധാർത്ഥ് ഓടിച്ച കാർ നിയന്ത്രണം നഷ്ടമായി കാൽനടയാത്രക്കാരനെ ഇടിക്കുകയായിരുന്നു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 
 
രക്ഷാപ്രവര്‍ത്തനത്തിനിടെ സിദ്ധാര്‍ത്ഥും നാട്ടുകാരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. സിദ്ധാര്‍ത്ഥ് നാട്ടുകാരെ അസഭ്യം പറഞ്ഞ് നടുറോഡിൽ കിടക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇയാളെ കസ്റ്റഡിയിലെടുത്ത് പോലീസ് സ്റ്റേഷനിൽ എത്തിച്ച ശേഷം വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. വൈദ്യപരിശോധനയിൽ മദ്യപിച്ചതായി കണ്ടെത്തി.

What's Your Reaction?

like

dislike

love

funny

angry

sad

wow