യൂറിക് ആസിഡ് ഉയർന്നാൽ അപകടം; ഹൃദയാഘാതം വരെ സംഭവിക്കാം: ലക്ഷണങ്ങൾ

പ്രാരംഭ ലക്ഷണങ്ങൾ തിരിച്ചറിയാതെ പോകുന്നത് പലപ്പോഴും രോഗം ഗുരുതരമാക്കാൻ വഴിവെക്കുന്നു

Dec 2, 2025 - 22:01
Dec 2, 2025 - 22:01
 0
യൂറിക് ആസിഡ് ഉയർന്നാൽ അപകടം; ഹൃദയാഘാതം വരെ സംഭവിക്കാം: ലക്ഷണങ്ങൾ

രക്തത്തിൽ യൂറിക് ആസിഡിന്‍റെ അളവ് വർധിക്കുന്നത് ഇന്ന് സർവസാധാരണമായിക്കൊണ്ടിരിക്കുന്ന ഒരു ആരോഗ്യപ്രശ്നമാണ്. എന്നാൽ, ഈ അവസ്ഥ ചികിത്സിക്കാതെ മുന്നോട്ട് പോവുന്നത് ഹൃദയാഘാതം, വൃക്കരോഗങ്ങൾ എന്നിവയുൾപ്പെടെയുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം. പ്രാരംഭ ലക്ഷണങ്ങൾ തിരിച്ചറിയാതെ പോകുന്നത് പലപ്പോഴും രോഗം ഗുരുതരമാക്കാൻ വഴിവെക്കുന്നു.

സന്ധികളിലെ കഠിനമായ വേദന- യൂറിക് ആസിഡ് വർധിക്കുമ്പോൾ സന്ധികളെ ബാധിക്കുന്ന കഠിനമായ വേദന പെട്ടെന്ന് ഉണ്ടാവാം. ഇത് ഉറക്കത്തെ പോലും തടസ്സപ്പെടുത്തിയേക്കാം. പെരുവിരലിന്റെ സന്ധിയിലാണ് സാധാരണയായി ഈ വേദന അനുഭവപ്പെടുന്നത്. സന്ധികളിലെ ചുവപ്പും നീരും- സന്ധികൾക്ക് ചുറ്റുമുള്ള ഭാഗം ചുവക്കുന്നതും നീരുവയ്ക്കുന്നതും യൂറിക് ആസിഡ് വർധിക്കുന്നതിൻ്റെ സൂചനയാകാം. ഈ ഭാഗങ്ങളിൽ തൊടുമ്പോൾ ചൂടും വേദനയും അനുഭവപ്പെടാം. ഇത് വീക്കം ഉണ്ടാക്കുകയും ചെയ്യുന്നു. സന്ധിവാതത്തിന് സമാനമായ ലക്ഷണങ്ങൾ ആയതുകൊണ്ട് പലപ്പോഴും രോഗനിർണയം വൈകാൻ കാരണമാവാറുണ്ട്.

സന്ധികൾക്ക് മുറുക്കവും ചലനക്കുറവും- നീർക്കെട്ടുള്ള സന്ധികളിൽ യൂറിക് ആസിഡ് അടിഞ്ഞുകൂടുന്നത് സന്ധികൾക്ക് മുറുക്കം (Stiffness) അനുഭവപ്പെടുന്നതിന് കാരണമാകുന്നു. ഇതോടെ, സന്ധികളുടെ സാധാരണ ചലനശേഷി പ്രശ്‌നത്തിലാകുന്നു. ചെറിയ രീതിയിലുള്ള തട്ടലുകൾ പോലും അസഹ്യമായ വേദനയ്ക്ക് കാരണമായേക്കാം.

തൊഫികൾ (Tophi) രൂപപ്പെടൽ- ഈ അവസ്ഥ ദീർഘകാലം ചികിത്സിക്കാതിരുന്നാൽ, കാലക്രമേണ സന്ധികൾക്ക് സമീപം ചർമ്മത്തിനടിയിൽ കട്ടിയുള്ള മുഴകൾ (Tophi) രൂപപ്പെടുന്നതിന് കാരണമാകുന്നു. ഇത് രോഗം ഗുരുതരമായതിൻ്റെ ലക്ഷണമാണ്. ഈ അവസ്ഥ ചികിത്സിക്കാതെ വിട്ടാൽ വിഷയം കൂടുതൽ ഗുരുതരമാകാൻ സാധ്യതയുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow