റോയൽ എൻഫീൽഡിന് റെക്കോർഡ് വിൽപ്പന; നവംബറിൽ ഒരു ലക്ഷം യൂണിറ്റുകൾ വിറ്റു

തുടർച്ചയായ രണ്ടാം മാസമാണ് റോയൽ എൻഫീൽഡ് വിൽപ്പനയിൽ ശക്തമായ മുന്നേറ്റം കാണിക്കുന്നത്

Dec 2, 2025 - 22:18
Dec 2, 2025 - 22:19
 0
റോയൽ എൻഫീൽഡിന് റെക്കോർഡ് വിൽപ്പന; നവംബറിൽ ഒരു ലക്ഷം യൂണിറ്റുകൾ വിറ്റു

ചെന്നൈ: റോയൽ എൻഫീൽഡ് 2025 നവംബറിൽ വിൽപ്പനയിൽ റെക്കോർഡ് നേട്ടം കൈവരിച്ചു. ഈ മാസം കമ്പനി മൊത്തം 1,00,670 യൂണിറ്റുകൾ വിറ്റഴിച്ചു. കഴിഞ്ഞ വർഷം ഇതേ മാസം (2024 നവംബർ) വിറ്റ 82,257 യൂണിറ്റുകളെ അപേക്ഷിച്ച് ഇത് 22% ശക്തമായ വളർച്ചയാണ്.

തുടർച്ചയായ രണ്ടാം മാസമാണ് റോയൽ എൻഫീൽഡ് വിൽപ്പനയിൽ ശക്തമായ മുന്നേറ്റം കാണിക്കുന്നത്.2025 നവംബറിലെ ആഭ്യന്തര വില്‍പ്പന 90,405 യൂണിറ്റുകളായി, 2024 നവംബറില്‍ വിറ്റഴിച്ച 72,236 യൂണിറ്റുകളില്‍ നിന്ന്. 25% വളര്‍ച്ച. ഹണ്ടര്‍ 350, ക്ലാസിക് 350, ഹിമാലയന്‍ 450, ബുള്ളറ്റ് 350 എന്നിവയ്ക്കുള്ള ആവശ്യകത വര്‍ദ്ധിച്ചുവരുന്നതാണ് ഇതിന് ഒരു പ്രധാന കാരണം. നവംബറില്‍ കമ്പനി 10,265 യൂണിറ്റുകള്‍ കയറ്റുമതി ചെയ്തു. 2024 നവംബറില്‍ ഇത് 10,021 യൂണിറ്റായിരുന്നു. ഇത് രണ്ട ശതമാനം വളര്‍ച്ചയാണ് കാണിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow