സംസ്ഥാന 'ഹജ്ജ് ഹൗസ്' നെ സൗരോർജപ്രഭയിൽ എത്തിച്ച് ഗ്രിഡ് ഇന്ത്യ
ആലപ്പുഴ ചേർത്തലയിലെ സോളാർ സ്ഥാപനം 'ഗ്രിഡ് ഇന്ത്യ മാനേജ്‌മെന്റ് ആൻഡ് കോട്രാക്‌ടേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്' നൂതനമായ 35 കിലോവാട്ട്‌സ് ശേഷിയുള്ള സൗരോർജനിലയം ഇവിടെ സ്ഥാപിച്ച് പ്രവർത്തന ക്ഷമമാക്കിയതോടെയാണ് ഹജ്ജ് ഹൗസിന് പുത്തൻ ഉണർവ് ലഭിച്ചത്

മലപ്പുറം: സംസ്ഥാന ഹജ്ജ് ഹൗസ് ഇനി സൗരോർജത്തിൽ പ്രവർത്തിക്കും. ആലപ്പുഴ ചേർത്തലയിലെ സോളാർ സ്ഥാപനം 'ഗ്രിഡ് ഇന്ത്യ മാനേജ്‌മെന്റ് ആൻഡ് കോട്രാക്‌ടേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്' നൂതനമായ 35 കിലോവാട്ട്‌സ് ശേഷിയുള്ള സൗരോർജനിലയം ഇവിടെ സ്ഥാപിച്ച് പ്രവർത്തന ക്ഷമമാക്കിയതോടെയാണ് ഹജ്ജ് ഹൗസിന് പുത്തൻ ഉണർവ് ലഭിച്ചത്.
മലപ്പുറം കലക്ടർ അധ്യക്ഷനായി സാങ്കേതിക സമിതി വിശദമായ പരിശോധനകൾക്ക് ശേഷമാണ് ചേർത്തലയിലെ ഗ്രിഡ് ഇന്ത്യ സോളാറിനെ 35 കിലോവാട്ട്‌സ് സൗരോർജനിലയം സ്ഥാപിക്കാൻ തിരഞ്ഞെടുത്തത്.
പ്രധാൻമന്ത്രി സൂര്യഘർ സബ്‌സിഡി പദ്ധതിയും നിരവധി കൊമേഴ്‌സ്യൽ പ്രോജക്ടുകളും സമയബന്ധിതമായി മികവോടെ പൂർത്തിയാക്കുകയും മികച്ച വിൽപ്പനാനന്തര സേവനം നൽകുകയും ചെയ്യുന്ന സ്ഥാപനമെന്ന നിലയിലാണ് ഗ്രിഡ് ഇന്ത്യ സോളാറിനെ സൗരോർജനിലയം സ്ഥാപിക്കാൻ സാങ്കേതിക സമിതി തിരഞ്ഞെടുത്തത്.
What's Your Reaction?






