എല്ലാ റെക്കോർഡുകളും തകർത്ത് സ്വർണവില; ഇന്ന് 1800 രൂപയുടെ വർധനവ്

ഒരു ഗ്രാമിന് 12,210 രൂപയാണ് ഇന്നത്തെ വില.

Dec 12, 2025 - 16:32
Dec 12, 2025 - 16:32
 0
എല്ലാ റെക്കോർഡുകളും തകർത്ത് സ്വർണവില; ഇന്ന് 1800 രൂപയുടെ വർധനവ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ.  സ്വർണവില 97,000 കടന്നു. ഒരു പവൻ സ്വർണത്തിന് 97,680 രൂപയായി. ഒരൊറ്റ ദിവസം കൊണ്ട് പവന് കൂടിയത് 1800 രൂപയാണ്. ഇതോടെ മാസത്തിലെ ഏറ്റവും ഉയർന്ന നിലയിലേക്കും വിലയെത്തി.
 
ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒരു ലക്ഷത്തിന് മുകളിൽ നൽകണം. ഒരു ഗ്രാമിന് 12,210 രൂപയാണ് ഇന്നത്തെ വില. 
 
2025 ഒക്ടോബർ 17 ന്റെ റെക്കോർഡാണ് ഇന്ന് മറികടന്നിരിക്കുന്നത്. ഒക്ടോബർ 17ന് പവന് 97360 രൂപയും ​ഗ്രാമിന് 2170 രൂപയുമായിരുന്നു. രാജ്യാന്തര തലത്തിൽ സ്വർണവില ഉയർന്നതും രൂപയുടെ ഇടിവും സ്വർണവില ഉയരാൻ കാരണമായി. 
 
18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10060 രൂപയാണ് ഇന്നത്തെ വില. ഇതൊടെ പവന്റെ വില 80,480 രൂപയായി. കഴിഞ്ഞ ദിവസത്തെ നിരക്ക് 79,040 രൂപയായിരുന്നു.
 
 
 
 
 

What's Your Reaction?

like

dislike

love

funny

angry

sad

wow