സ്വർണ്ണവിലയിൽ വൻ ഇടിവ്; പവന് ഇന്ന് 4,360 രൂപ കുറഞ്ഞു; മൂന്നാഴ്ചയ്ക്കിടെ കുറഞ്ഞത് 24,000 രൂപ

പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് കുതിച്ചുയർന്ന സ്വർണ്ണവില ഇപ്പോൾ ഡോളർ കരുത്താർജ്ജിച്ചതോടെയാണ് താഴേക്ക് വരുന്നത്

Mar 23, 2026 - 11:47
Mar 23, 2026 - 11:47
 0
സ്വർണ്ണവിലയിൽ വൻ ഇടിവ്; പവന് ഇന്ന് 4,360 രൂപ കുറഞ്ഞു; മൂന്നാഴ്ചയ്ക്കിടെ കുറഞ്ഞത് 24,000 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ ഇടിവ് തുടരുന്നു. ആഗോള വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് കേരളത്തിലും സ്വർണ്ണവില കുത്തനെ താഴോട്ട് പതിക്കുകയാണ്. ഇന്ന് മാത്രം പവന് 4,360 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്.

പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് കുതിച്ചുയർന്ന സ്വർണ്ണവില ഇപ്പോൾ ഡോളർ കരുത്താർജ്ജിച്ചതോടെയാണ് താഴേക്ക് വരുന്നത്. ഒരു പവൻ സ്വർണ്ണത്തിന്റെ പുതിയ വില 1,02,680 രൂപയാണ്.ഇന്ന് പവന് ഒറ്റയടിക്ക് 4360 രൂപയാണ് കുറഞ്ഞത്. 1,02,680 രൂപയാണ് പുതിയ സ്വര്‍ണവില. സ്വര്‍ണവില ഒരു ലക്ഷത്തില്‍ താഴെ പോകുമോ എന്ന ആശങ്കയിലാണ് നിക്ഷേപകര്‍. മൂന്നാഴ്ചയ്ക്കിടെ പവന് 24,000 രൂപയാണ് കുറഞ്ഞത്.

രാജ്യാന്തര വിപണിയിൽ അമേരിക്കൻ ഡോളർ ശക്തിയാർജ്ജിക്കുന്നത് സ്വർണ്ണത്തിന് തിരിച്ചടിയായി. അമേരിക്കയിൽ പലിശനിരക്ക് വർദ്ധിപ്പിക്കുമെന്ന സൂചനകൾ നിക്ഷേപകരെ സ്വർണ്ണത്തിൽ നിന്നും പിന്തിരിപ്പിക്കുന്നുണ്ട്. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ കേന്ദ്ര ബാങ്കുകൾ സ്വർണ്ണം വാങ്ങിക്കൂട്ടുന്നത് കുറച്ചതും വിലയിടിവിന് കാരണമായി.

കഴിഞ്ഞ ഡിസംബർ 23-നാണ് കേരളത്തിൽ സ്വർണ്ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. എന്നാൽ വെറും മൂന്നാഴ്ചയ്ക്കുള്ളിൽ പവന് 24,000 രൂപയോളം കുറഞ്ഞതോടെ സ്വർണ്ണവില വീണ്ടും ഒരു ലക്ഷത്തിന് താഴേക്ക് പോകുമോ എന്ന ആശങ്കയിലാണ് വിപണി. വില ഇനിയും കുറയാൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.

What's Your Reaction?

like

dislike

love

funny

angry

sad

wow