പുതുച്ചേരിയിൽ വിജയ്‌യുടെ രാഷ്ട്രീയ പരീക്ഷണം; 30 സീറ്റുകളിലും ടിവികെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
ദ്രാവിഡ പാർട്ടികൾക്കും ദേശീയ പാർട്ടികൾക്കും വലിയ വെല്ലുവിളിയാകും ടിവികെയുടെ ഈ നീക്കം
പുതുച്ചേരി: തമിഴ്‌നാടിന് പിന്നാലെ പുതുച്ചേരി രാഷ്ട്രീയത്തിലും കരുത്തുറപ്പിക്കാൻ നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകം (TVK). പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പിൽ മുപ്പത് മണ്ഡലങ്ങളിലും പാർട്ടി തനിച്ച് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു.
തമിഴ്‌നാട്ടിൽ മുന്നണി ചർച്ചകൾ സജീവമായിരിക്കെയാണ് പുതുച്ചേരിയിൽ മുഴുവൻ സീറ്റുകളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് വിജയ് രാഷ്ട്രീയ വൃത്തങ്ങളെ ഞെട്ടിച്ചത്. ദ്രാവിഡ പാർട്ടികൾക്കും ദേശീയ പാർട്ടികൾക്കും വലിയ വെല്ലുവിളിയാകും ടിവികെയുടെ ഈ നീക്കം.
പുതുച്ചേരിയിലെ എല്ലാ (30) നിയമസഭാ മണ്ഡലങ്ങളിലും ടിവികെ സ്ഥാനാർത്ഥികൾ ജനവിധി തേടും. ഏപ്രിൽ 9-ന് പുതുച്ചേരി പോളിംഗ് ബൂത്തിലേക്ക് നീങ്ങും. കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങൾക്കൊപ്പം മെയ് 4-ന് ഫലപ്രഖ്യാപനം നടക്കും.
യുവജനങ്ങൾക്കിടയിലുള്ള വിജയ്‌യുടെ സ്വാധീനം വോട്ടായി മാറുമോ എന്നാണ് രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്. തമിഴ്‌നാടിനോട് ചേർന്ന് കിടക്കുന്ന പുതുച്ചേരിയിൽ വിജയ് ആരാധകരുടെ വലിയൊരു നിര തന്നെയുണ്ട്. ഇത് ഭരണകക്ഷിയായ എൻ.ആർ കോൺഗ്രസ്-ബിജെപി സഖ്യത്തിനും പ്രതിപക്ഷമായ ഡിഎംകെ-കോൺഗ്രസ് സഖ്യത്തിനും ഒരുപോലെ തലവേദന സൃഷ്ടിക്കുന്നുണ്ട്.
What's Your Reaction?