സ്വർണവില സര്‍വകാല റെക്കോര്‍ഡില്‍; പവന് ഒറ്റയടിക്ക് 1,200 രൂപയുടെ വർധന

12 ദിവസത്തിനിടെ 2300 രൂപ കുറഞ്ഞ ശേഷം 7 ദിവസം കൊണ്ട് 1700 രൂപയാണ് വർധിച്ചത്

Aug 30, 2025 - 13:13
Aug 30, 2025 - 13:13
 0
സ്വർണവില സര്‍വകാല റെക്കോര്‍ഡില്‍; പവന് ഒറ്റയടിക്ക് 1,200 രൂപയുടെ വർധന
കൊച്ചി: സംസ്ഥാനത്ത് റെക്കോഡിട്ട് സ്വർണവില.  76,960 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില. ഇന്ന് ഒറ്റയടിക്ക് പവന് 1200 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഒരു ഗ്രാമിന് ഇന്ന് 150 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഗ്രാമിന് ഇന്ന് 9620 രൂപയും നല്‍കേണ്ടതായി വരും.
 
ഈ മാസം എട്ടാം തീയതി റെക്കോര്‍ഡില്‍ എത്തിയ സ്വര്‍ണവില പിന്നീടുള്ള ദിവസങ്ങളില്‍ കുറയുന്ന കാഴ്ചയാണ് ദൃശ്യമായത്. 12 ദിവസത്തിനിടെ 2300 രൂപ കുറഞ്ഞ ശേഷം 7 ദിവസം കൊണ്ട് 1700 രൂപയാണ് വർധിച്ചത്. 

What's Your Reaction?

like

dislike

love

funny

angry

sad

wow