ഇസ്ലാമാബാദ്: ഇന്ത്യയുടെ 'ഓപ്പറേഷൻ സിന്ദൂറുമായി' ബന്ധപ്പെട്ട് പാകിസ്ഥാൻ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ച വാർത്തകൾക്കെതിരെ ഫ്രഞ്ച് നാവികസേന. പാക്കിസ്ഥാൻ തുടരുന്ന കുപ്രചാരണത്തിന്‍റെ ഭാഗമാണ് ജിയൊ ടിവിയുടെ റിപ്പോർട്ടെന്ന് ഫ്രഞ്ച് നാവികസേന വ്യക്തമാക്കി.പ്പറേഷൻ സിന്ദൂറിൽ ഫ്രാൻസ് നിര്‍മ്മിത റഫേൽ യുദ്ധ വിമാനം പാക് ആക്രമണത്തിൽ തകർന്നതായി ഫ്രഞ്ച് നേവി കമാൻഡർ സ്ഥിരീകരിച്ചു എന്നാണ് ജിയോ ടിവി അവരുടെ ലേഖനത്തിൽ പറഞ്ഞിരുന്നത്.
എന്നാൽ, ഇത് പൂർണ്ണമായും തെറ്റിദ്ധാരണജനകവും വ്യാജവുമാണെന്ന് ഫ്രഞ്ച് നാവികസേന ഔദ്യോഗിക 'എക്സ്' ഹാൻഡിലിൽ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. ക്യാപ്റ്റൻ ജാക്വസ് ലോണയ് എന്ന സൈനികനെ ഉദ്ധരിച്ചായിരുന്നു ജിയോ ടിവിയുടെ ലേഖനം. എന്നാൽ, ക്യാപ്റ്റൻ ലോണെ ഇത്തരമൊരു വിവരവും പങ്കുവച്ചിട്ടില്ലെന്നു ഫ്രഞ്ച് നാവികസേന പറഞ്ഞു. അദ്ദേഹം പ്രസിദ്ധീകരണത്തിനുവേണ്ടി ഒന്നും നൽകിയിട്ടില്ലെന്നും നാവികസേന അറിയിച്ചു.