ഏകദിന പരമ്പരയിൽ ഇന്ത്യയെ കെ എല്‍ രാഹുല്‍ നയിക്കും

സീനിയര്‍ താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തി

Nov 23, 2025 - 20:12
Nov 23, 2025 - 20:13
 0
ഏകദിന പരമ്പരയിൽ ഇന്ത്യയെ കെ എല്‍ രാഹുല്‍ നയിക്കും
മുംബൈ: ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചു. ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ കെ എല്‍ രാഹുല്‍ നയിക്കും. പരിക്കേറ്റ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന് പകരമായിട്ടാണ് രാഹുൽ എത്തുക.
 
ഈ ടീമിന് ‍ഔദ്യോഗികമായി വൈസ് ക്യാപ്റ്റനെ പ്രഖ്യാപിച്ചിട്ടില്ല. ഓപ്പണറായി റുതുരാജ് ഗെയ്കവാദിനെ ടീമില്‍ ഉള്‍പ്പെടുത്തി. വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തും ടീമിലുണ്ട്. ഗില്ലിന്‍റെ അഭാവത്തിൽ യശസ്വി ജയ്സ്വാൾ ആയിരിക്കും രോഹിത് ശർമയുടെ ഓപ്പണിങ് പങ്കാളി. 
 
സീനിയര്‍ താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തി. സഞ്ജു സാംസണെ ടീമിലേക്ക് പരിഗണിച്ചില്ല. അതേസമയം, ധ്രുവ് ജുറിലിന് ടീമിലിടം ലഭിച്ചു. ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ ഇടം ലഭിക്കാതിരുന്ന സ്റ്റാർ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തി. 
 
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, യശസ്വി ജയ്‌സ്വാള്‍, വിരാട് കോഹ്ലി, തിലക് വര്‍മ, കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, വാഷിംഗ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷിത് റാണ, റുതുരാജ് ഗെയ്ക്വാദ്, പ്രസിദ്ധ് കൃഷ്ണ, അര്‍ഷ്ദീപ് സിങ്, ധ്രുവ് ജുറേല്‍.

What's Your Reaction?

like

dislike

love

funny

angry

sad

wow