കോട്ടയം നഗരമധ്യത്തിൽ യുവാവിനെ കുത്തിക്കൊന്നു: നഗരസഭ മുൻ കൗൺസിലറും മകനും കസ്റ്റഡിയിൽ

ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സംഭവം നടന്നത്

Nov 24, 2025 - 09:27
Nov 24, 2025 - 09:28
 0
കോട്ടയം നഗരമധ്യത്തിൽ യുവാവിനെ കുത്തിക്കൊന്നു: നഗരസഭ മുൻ കൗൺസിലറും മകനും കസ്റ്റഡിയിൽ

കോട്ടയം: കോട്ടയം നഗരമധ്യത്തിൽ യുവാവ് കുത്തേറ്റു മരിച്ച സംഭവത്തിൽ നഗരസഭ മുൻ കൗൺസിലർ അനിൽകുമാറിനെയും മകൻ അഭിജിത്തിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. പുതുപ്പള്ളി മാങ്ങാനം സ്വദേശിയായ ആദർശ് (23) ആണ് കൊല്ലപ്പെട്ടത്.

ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സംഭവം നടന്നത്. അനിൽകുമാറിന്റെ വീടിന് മുന്നിൽ വെച്ചാണ് ആദർശിന് കുത്തേറ്റത്. മരിച്ച ആദർശും കസ്റ്റഡിയിലുള്ള അഭിജിത്തും തമ്മിലുണ്ടായിരുന്ന സാമ്പത്തിക തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.

ആദർശും സുഹൃത്തുക്കളും അർധരാത്രിയോടെ അഭിജിത്തിന്റെ വീട്ടിലെത്തി ബഹളമുണ്ടാക്കുകയായിരുന്നു. ഇത് പിന്നീട് സംഘർഷത്തിൽ കലാശിച്ചു. സംഘർഷത്തിനിടെ അഭിജിത്ത് കത്തിയെടുത്ത് ആദർശിനെ കുത്തുകയായിരുന്നു.

ബോധരഹിതനായ ആദർശിനെ ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു. ആദർശിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow