തിരുവനന്തപുരം: കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകൾ പുറത്തുവന്നു. ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റികളുടെ ഫലങ്ങള്‍ ആദ്യമറിയാം.
സംസ്ഥാനത്ത് ആകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് ഉള്ളത്. ത്രിതല പഞ്ചായത്തുകളുടേത് ബ്ലോക്ക് തലത്തിലുള്ള കേന്ദ്രങ്ങളിലും മുനിസിപ്പാലിറ്റികളുടെയും കോര്‍പേറേഷനുകളുടെയും അതാത് കേന്ദ്രങ്ങളിലാണ് വോട്ടെണ്ണുന്നത്.
പോസ്റ്റല്‍ വോട്ടുകൾ എണ്ണിഅവസാനിക്കാറായി. ആദ്യമിനിറ്റുകളില്‍ കോര്‍പ്പറേഷനുകളില്‍ എല്‍ഡിഎഫിനാണ് ലീഡ്. തിരുവനന്തപുരം കോർപ്പറേഷനിൽ തുടക്കം ശക്തമായ ത്രികോണ പോര്. കൊല്ലം കോർപ്പറേഷനിൽ ആദ്യ ലീഡ് എൽ ഡി എഫിന്. കൊച്ചി കോർപറേഷനിൽ തപാൽ വോട്ടിൽ UDF ന് 3 ഇടത്ത് ലീഡ്. പാലക്കാട് നഗരസഭയിൽ ബിജെപി ലീഡ് ചെയ്യുന്നു.