വൈക്കത്ത് സി.പി.ഐ ഓഫീസിൽ കർഷകൻ തൂങ്ങിമരിച്ചു

സി.പി.ഐ പ്രാദേശിക നേതാക്കളുടെ പീഡനവും അവഗണനയുമാണ് മരണത്തിന് കാരണമെന്ന് ചെല്ലപ്പൻ വീഡിയോയിൽ വ്യക്തമാക്കിയിരുന്നു

Apr 7, 2026 - 10:10
Apr 7, 2026 - 10:10
 0
വൈക്കത്ത് സി.പി.ഐ ഓഫീസിൽ കർഷകൻ തൂങ്ങിമരിച്ചു

കോട്ടയം: വൈക്കത്ത് സി.പി.ഐ ഓഫീസിനുള്ളിൽ കർഷകൻ തൂങ്ങിമരിച്ച നിലയിൽ. തലയാഴം സ്വദേശിയായ കർഷകൻ ചെല്ലപ്പൻ പുളിക്കശേരിയാണ് മരിച്ചത്. തന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദികൾ സിപിഐ പ്രാദേശിക നേതാക്കളാണെന്ന് ആരോപിച്ചുകൊണ്ടുള്ള വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ശേഷമാണ് അദ്ദേഹം ഈ കടുത്ത തീരുമാനമെടുത്തത്.

സി.പി.ഐ പ്രാദേശിക നേതാക്കളുടെ പീഡനവും അവഗണനയുമാണ് മരണത്തിന് കാരണമെന്ന് ചെല്ലപ്പൻ വീഡിയോയിൽ വ്യക്തമാക്കിയിരുന്നു. ആർ.ഡി.ഒ നേരിട്ടെത്തി നടപടികൾ സ്വീകരിക്കാതെ മൃതദേഹം മാറ്റാൻ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ബന്ധുക്കളും നാട്ടുകാരും.

സി.പി.ഐയിലെ ചില പ്രാദേശിക നേതാക്കൾ ചേർന്ന് തന്റെ കൃഷി നശിപ്പിച്ചതായും ഉപജീവനമാർഗം മുടക്കിയതായും ചെല്ലപ്പൻ ആരോപിച്ചിരുന്നു. കാർഷിക ഗവേഷകൻ കൂടിയായ താൻ ഉത്പാദിപ്പിച്ച ഉൽപ്പന്നങ്ങൾക്ക് വിപണി കണ്ടെത്താൻ പാർട്ടി നേതാക്കൾ തടസ്സം നിന്നതായും അദ്ദേഹം പരാതിപ്പെട്ടിരുന്നു. വിഷയത്തിൽ കൃഷിമന്ത്രി പി. പ്രസാദിനെ നേരിട്ട് കണ്ട് പരാതി പറയാൻ പലതവണ ശ്രമിച്ചെങ്കിലും തനിക്ക് അനുമതി നിഷേധിക്കപ്പെട്ടതായി അദ്ദേഹം വീഡിയോയിൽ പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ തനിക്കെതിരെ കടുത്ത പ്രതികാര നടപടികൾ ഉണ്ടാകുമെന്ന് പാർട്ടി നേതാക്കൾ ഭീഷണിപ്പെടുത്തിയതായും 

What's Your Reaction?

like

dislike

love

funny

angry

sad

wow