'സ്ഥിരം ഡയറക്ടർ പ്രമോഷൻ നൽകാൻ ഒരു സർക്കാരും തയ്യാറായില്ല'; പ്രതികരണവുമായി വി.എ. അരുൺ കുമാർ

Jul 7, 2026 - 22:58
Jul 7, 2026 - 22:58
 0
'സ്ഥിരം ഡയറക്ടർ പ്രമോഷൻ നൽകാൻ ഒരു സർക്കാരും തയ്യാറായില്ല'; പ്രതികരണവുമായി വി.എ. അരുൺ കുമാർ

തിരുവനന്തപുരം ∙ ഐ.എച്ച്.ആർ.ഡി. ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റിയ നടപടിയിൽ പ്രതികരിച്ച് മുൻ മുഖ്യമന്ത്രിയും സി.പി.ഐ.(എം) നേതാവുമായിരുന്ന വി.എസ്. അച്യുതാനന്ദന്റെ മകൻ വി.എ. അരുൺ കുമാർ. 32 വർഷത്തെ സർവീസിനിടെ പ്രിൻസിപ്പൽ, അഡീഷണൽ ഡയറക്ടർ ഉൾപ്പെടെ വിവിധ തസ്തികകളിൽ ആത്മാർഥമായി പ്രവർത്തിച്ചിട്ടും അർഹതപ്പെട്ട സ്ഥിരം ഡയറക്ടർ പ്രമോഷൻ നൽകാൻ ഒരു സർക്കാരും തയ്യാറായിരുന്നില്ലെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ ആരോപിച്ചു.

അർഹതപ്പെട്ട അംഗീകാരങ്ങൾ നിഷേധിക്കപ്പെടുമ്പോൾ ഏതൊരു പ്രൊഫഷണലിനും ഉണ്ടാകുന്ന സ്വാഭാവിക വിഷമം തനിക്കുമുണ്ടായിരുന്നുവെന്നും, എന്നിരുന്നാലും വലിയ ചാരിതാർഥ്യത്തോടെയാണ് ഈ പടിയിറക്കമെന്നും അരുൺ കുമാർ വ്യക്തമാക്കി.

ഡയറക്ടറുടെ ചുമതല വഹിച്ച കാലയളവിൽ ഐ.എച്ച്.ആർ.ഡി.യെ ശാസ്ത്ര–സാങ്കേതിക രംഗത്തെ പുതിയ മാറ്റങ്ങളിലേക്ക് നയിക്കാനും സ്ഥാപനത്തിന് വ്യക്തമായ ദിശാബോധം നൽകാനും കഴിഞ്ഞുവെന്ന ആത്മവിശ്വാസമാണ് ഏറ്റവും വലിയ അംഗീകാരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow