കൊച്ചി: ദിലീപിന്‍റെ പാസ്പോർട്ട് തിരിച്ചുനല്‍കാൻ എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതി തീരുമാനം. നടിയെ ആക്രമിച്ച കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ടതിന് പിന്നാലെയാണ് നടപടി. നടിയെ ആക്രമിച്ച കേസിൽ കുറ്റവിമുക്തനാക്കപ്പെട്ടതോടെ പാസ്പോർട്ട് വിട്ടു കിട്ടണമെന്ന ദിലീപിന്‍റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് തീരുമാനം. കുറ്റവിമുക്തനാക്കപ്പെട്ടതോടെ ജാമ്യ ബോണ്ടുകൾ അവസാനിച്ചെന്ന് കോടതി വ്യക്തമാക്കി. ഇത് പരിഗണിച്ചാണ് പാസ്പോർട്ട് തിരികെ നൽകാനുള്ള തീരുമാനം.
പുതിയ സിനിമയുടെ പ്രമോഷനുവേണ്ടി വിദേശത്തേക്ക് പോകണം എന്നതുൾപ്പെടെയുള്ള കാര്യമാണ് ദിലീപിന്‍റെ അഭിഭാഷകർ കോടതില്‍ ബോധ്യപ്പെടുത്തിയത്. നേരത്തെ നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ പ്രതി പട്ടികയിൽ ഉൾപ്പെടുത്തിയതിനു പിന്നാലെയാണ് പാസ്പോർട്ട് പിടിച്ചുവച്ചിരുന്നത്.