പ്രമേഹ നിയന്ത്രണം: ഈ പ്രഭാത ശീലങ്ങൾ ശീലിക്കാം

പ്രഭാതഭക്ഷണത്തിൽ പ്രോട്ടീനും നാരുകളും ധാരാളം ഉൾപ്പെടുത്തുക

Dec 27, 2025 - 21:20
Dec 27, 2025 - 21:20
 0
പ്രമേഹ നിയന്ത്രണം: ഈ പ്രഭാത ശീലങ്ങൾ ശീലിക്കാം

രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുന്ന ഹോർമോണായ ഇൻസുലിന്റെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കാൻ ആരോഗ്യകരമായ ഒരു പ്രഭാത ദിനചര്യ സഹായിക്കും. ദിവസം തുടങ്ങുന്നത് ഇളം ചൂടുള്ള വെള്ളം കുടിച്ചു കൊണ്ടാകട്ടെ. ഇത് പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താനും ശരീരത്തിന് ഊർജ്ജം നൽകാനും സഹായിക്കുന്നു.

പ്രഭാതഭക്ഷണത്തിൽ പ്രോട്ടീനും നാരുകളും ധാരാളം ഉൾപ്പെടുത്തുക. ശരിയായ അളവിൽ കാർബോഹൈഡ്രേറ്റ് കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസ് പെട്ടെന്ന് വർദ്ധിക്കുന്നത് തടയും. ചായ, കാപ്പി തുടങ്ങിയ കഫീൻ അടങ്ങിയ പാനീയങ്ങൾ രാവിലെ ഒഴിവാക്കുന്നതാണ് നല്ലത്. കഫീൻ അഡ്രിനാലിൻ പോലുള്ള ഹോർമോണുകളെ ഉത്തേജിപ്പിക്കുകയും കരൾ ഗ്ലൂക്കോസ് പുറത്തുവിടാൻ കാരണമാവുകയും ചെയ്യും. ഇത് പഞ്ചസാരയുടെ അളവ് താൽക്കാലികമായി വർദ്ധിപ്പിച്ചേക്കാം.

പഞ്ചസാര അടങ്ങിയ സോഡയോ കോഫിയോ ഒഴിവാക്കി ഹെർബൽ ടീ അല്ലെങ്കിൽ ശുദ്ധജലം തിരഞ്ഞെടുക്കുക. നടത്തം, യോഗ അല്ലെങ്കിൽ സ്‌ട്രെച്ചിംഗ് എന്നിവ ദിനചര്യയുടെ ഭാഗമാക്കുക. ഇത് ഇൻസുലിൻ പ്രതികരണം മെച്ചപ്പെടുത്താൻ സഹായിക്കും.

പ്രഭാതഭക്ഷണത്തിന് ശേഷം 10 മുതൽ 20 മിനിറ്റ് വരെ നടക്കുന്നത് ഗ്ലൂക്കോസ് നിയന്ത്രണം മെച്ചപ്പെടുത്താനുള്ള എളുപ്പവഴിയാണ്. ശരീരത്തിലെ കാർബോഹൈഡ്രേറ്റുകളെ ഊർജ്ജമാക്കി മാറ്റാൻ ഇത് സഹായിക്കുന്നു. ഈ ലളിതമായ മാറ്റങ്ങൾ ജീവിതശൈലിയുടെ ഭാഗമാക്കുന്നത് പ്രമേഹത്തെ ഫലപ്രദമായി നേരിടാൻ നിങ്ങളെ സഹായിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow