പകർച്ചവ്യാധി ഭീഷണിക്കിടെ നടപടി; 5 ജില്ലകളിൽ ഡിഎംഒമാരെ നിയമിച്ച് സർക്കാർ

Jun 27, 2026 - 20:56
Jun 27, 2026 - 20:57
 0
പകർച്ചവ്യാധി ഭീഷണിക്കിടെ നടപടി; 5 ജില്ലകളിൽ ഡിഎംഒമാരെ നിയമിച്ച് സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ജില്ലാ മെഡിക്കൽ ഓഫീസർ (ഡിഎംഒ) ഒഴിവുകൾ നികത്തി സർക്കാർ. കണ്ണൂർ, കാസർകോട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളിലേക്കാണ് പുതിയ നിയമനങ്ങൾ നടത്തിയത്. പകർച്ചവ്യാധി ഭീഷണി തുടരുന്നതിനിടെ വിവിധ ജില്ലകളിൽ ഡിഎംഒമാർ ഇല്ലാത്തത് വ്യാപക വിമർശനത്തിന് ഇടയാക്കിയിരുന്നു.

പുതിയ നിയമനങ്ങൾ പ്രകാരം കാസർകോട് ജില്ലയിൽ ഡോ. കെ.ടി. രേഖയും, കണ്ണൂരിൽ ഡോ. ആർ. വിവേക് കുമാറും, കോഴിക്കോട്ട് ഡോ. എൽ.ടി. സരിതകുമാരിയും, മലപ്പുറത്ത് ഡോ. വി. വിനോദും, ഇടുക്കിയിൽ ഡോ. ഐപ്പ് ജോസഫും ഡിഎംഒമാരായി ചുമതലയേൽക്കും.

ആരോഗ്യവകുപ്പിൽ ഒരു തസ്തികയും ഒഴിഞ്ഞുകിടക്കാൻ പാടില്ലെന്നതാണ് സർക്കാരിന്റെ നയമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ പറഞ്ഞു. മുൻകാലങ്ങളിൽ സമയബന്ധിതമായി നടപടി സ്വീകരിക്കാത്തതാണ് ഒഴിവുകൾ നീണ്ടുനിന്നതിന് കാരണമെന്നും, നിലവിലെ സർക്കാർ അധികാരത്തിലെത്തിയ ശേഷം ഒഴിവുകൾ നികത്താൻ വേഗത്തിൽ നടപടിയെടുത്തതായും മന്ത്രി വ്യക്തമാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow