ഇംഫാൽ: മണിപ്പൂരിൽ മെയ്തെയ് വിഭാഗത്തിലെ യുവാവിനെ വെടിവെച്ചു കൊന്നു. ചുരാചന്ദ് പുരിലാണ് ആക്രമണം നടന്നത്. മയാങ്ലംബം ഋഷികാന്ത സിംഗ് എന്നയാളെയാണ് ബുധനാഴ്ച തുയിബോംഗ് പ്രദേശത്തെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയത്.
അവിടെ നിന്ന് നത്ജാങ് ഗ്രാമത്തിന് സമീപത്ത് വച്ച് വെടിവച്ചു കൊന്നതായി പോലീസ് പറഞ്ഞു. കുക്കി വിഭാഗത്തിലുള്ളവർ തട്ടിക്കൊണ്ടു പോയി കൊല ചെയ്തുവെന്നാണ് കുടുംബം ആരോപിക്കുന്നത്. കൊല്ലപ്പെട്ട യുവാവിന്റെ ഭാര്യ കുക്കി വിഭാഗത്തിൽപ്പെട്ട ആളാണ്.
തീവ്രവാദികൾ ഭാര്യയോടൊപ്പമാണ് ഇദ്ദേഹത്തെ തട്ടിക്കൊണ്ട് പോയത്. കുക്കി ഭൂരിപക്ഷ പ്രദേശത്താണ് കൊലപാതകം നടന്നത്. ഭാര്യയെ പിന്നീട് മോചിപ്പിച്ചു. കൊലപാതകത്തിന്റെ ഒരു വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായി.