തിരുവനന്തപുരം: ക്രിസ്മസ് - പുതുവത്സര ബമ്പർ ടിക്കറ്റ് നറുക്കെടുത്തു. ഇത്തവണത്തെ ക്രിസ്മസ് ന്യൂ ഇയർ ബമ്പർ 20 കോടി നേടിയ ഭാഗ്യശാലി കോട്ടയത്തെന്ന് സൂചന. 20 കോടി ഒന്നാം സമ്മാനം നേടിയത് XC138455 എന്ന ടിക്കറ്റിനാണ്.
കോട്ടയത്ത് എ. സുദീക്ക് എന്ന ലോട്ടറി ഏജന്റ് വിറ്റ ടിക്കറ്റിനാണ് സമ്മാനം. കാഞ്ഞിരപ്പള്ളി ന്യൂലക്കി സെന്‍ററിൽ നിന്നാണ് ഈ ടിക്കറ്റ് വിറ്റത്. രണ്ടാം സമ്മാനമായി ഓരോ കോടി രൂപ വീതം 20 പേര്‍ക്ക് ലഭിക്കും. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം 20 പേർക്കും നാലാം സമ്മാനമായി മൂന്ന് ലക്ഷം രൂപ വിതം 20 പേർക്കും അഞ്ചാം സമ്മാനമായി രണ്ട് ലക്ഷം രൂപ വീതം 20 പേർക്കും ലഭിക്കും.
രണ്ടാം സമ്മാനം ലഭിച്ച നമ്പറുകൾ- XD 241658, XD 286844, XB 182497, XK 489087, XC 362518, XK 464575, XA 226117, XB 413318, XL 230208, XC 103751, XJ 407914, XC 239163, XJ 361121, XC312872, XC203258, XJ474940, XB 359237, XA528505, XH865158, XE130140.
ആകെ 55 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. 54 ലക്ഷത്തിലധികം ടിക്കറ്റുകള്‍ വിറ്റുപോയി. തിരുവനന്തപുരത്തെ ഗോര്‍ഖി ഭവനിലെ കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് വേദിയിലാണ് ബംപര്‍ നറുക്കെടുപ്പ് നടന്നത്.