കൊല്ലം: കൊല്ലത്ത് ബോട്ടുകളിൽ വൻ അഗ്നിബാധ. കൊല്ലം കുരീപ്പുഴയിൽ നിർത്തിയിട്ട മീൻപിടുത്ത ബോട്ടുകൾക്കാണ് തീപിടിച്ചത്. പത്തോളം ബോട്ടുകൾളാണ് കത്തി നശിച്ചത്. പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം.
തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. കായലിൽ നങ്കൂരമിട്ടിരുന്ന ബോട്ടുകൾക്കാണ് തീപിടിച്ചത്. കൊല്ലം കുരീപ്പുഴ അയ്യൻ കോയിക്കൽ ക്ഷേത്രത്തിന് സമീപമാണ് സംഭവം. ബോട്ടുകളിലെ ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു. വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് തീ അണക്കാൻ ശ്രമം തുടരുകയാണ്.
ബോട്ടുകൾ പൂർണ്ണമായും കത്തിയമർന്നു. ആളപായമില്ല.തീ പടർന്നതിന് പിന്നാലെ ബോട്ടുകളിൽ ഉണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതും തീപിടിത്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചുവെന്നാണ് അഗ്നിരക്ഷാസേനാ പ്രവർത്തകർ വിശദമാക്കുന്നത്. സമീപത്തെ ചീനവലകൾക്കും തീപിടിച്ചു. രക്ഷാപ്രവർത്തനത്തിനായി ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് ഫയർഫോഴ്‌സ് എത്തി.