ദിലീപിനെതിരേ സംസാരിച്ചാൽ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ഭീഷണി; പരാതി നൽകി ഭാഗ്യലക്ഷ്മി

വിദേശത്ത് നിന്നടക്കം കോളുകൾ വന്നുവെന്നും അവർ വ്യക്തമാക്കി

Dec 19, 2025 - 18:31
Dec 19, 2025 - 18:31
 0
ദിലീപിനെതിരേ സംസാരിച്ചാൽ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ഭീഷണി; പരാതി നൽകി ഭാഗ്യലക്ഷ്മി
കൊച്ചി: ദിലീപിനെതിരെ സംസാരിച്ചാൽ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ശക്തമായ നിലപാടുകൾ സ്വീകരിച്ചതിന്‍റെ പേരിൽ രൂക്ഷ‍മായ സൈബർ ആക്രമണവും ഭീഷണിയും നേരിടുന്നുണ്ടെന്നാണ് പ്രതികരണം.
 
വിദേശത്ത് നിന്നടക്കം കോളുകൾ വന്നുവെന്നും അവർ വ്യക്തമാക്കി. വിളിച്ച ആളുടെ നമ്പർ സഹിതം പോലീസിൽ പരാതി നൽകിയെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ദിലീപിനെതിരേ സംസാരിച്ചാൽ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കേട്ടാലറയ്ക്കുന്ന അസഭ്യം വിളിച്ചെന്നും ഭാഗ്യ ലക്ഷ്മി വ്യക്തമാക്കുന്നു. 
 
ഫേസ്ബുക്കിലൂടെയാണ് ഫോൺ നമ്പർ ഉൾപ്പെടെ ഭാഗ്യലക്ഷ്മി പോസ്റ്റ് ചെയ്‌തത്‌. മുമ്പും ഇത്തരത്തിൽ ഭീഷണി ലഭിച്ചപ്പോൾ പോലീസിൽ പരാതി നൽകിയിട്ടുണ്ടെങ്കിലും യാതൊരു നടപടികളും ഉണ്ടായിട്ടില്ലെന്നും ഭാഗ്യലക്ഷ്മി മാധ്യമങ്ങളോട് പറഞ്ഞു.
 
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം; 
 
ഇവൻ, തന്റെടമില്ലാത്തവൻ,
എന്നെ ഭീഷണിപ്പെടുത്താൻ വിളിക്കുന്നു???????????? ഏട്ടന്റെ അനിയൻ, പൾസർ സുനിടെ സ്വന്തം ഏട്ടൻ.. എല്ലാവരും കണ്ടോളു ഇവന്റെ നമ്പർ
 
ചില വീഡിയോ സ്, കമെന്റ് ഒക്കെ കണ്ടിട്ട്
ചേച്ചി ഇതിനൊരു മറുപടി കൊടുക്കു എന്ന് പലരും ആവശ്യപ്പെടുന്നുണ്ട്.
വീഡിയോയിൽ കൂടെയും
കമെന്റ്കളിൽ കൂടെയും ആരൊക്കെ തെറി വിളിച്ചാലും അതിനൊന്നും ഞങ്ങൾ ആരും മറുപടി പറയില്ല. അത്‌ നിങ്ങൾ അർഹിക്കുന്നുമില്ല.
ഞങ്ങൾ പോരാടുന്നത് നീതിക്ക് വേണ്ടിയാണ്, അല്ലാതെ കൊട്ടേഷൻ കൊടുക്കാൻ വേണ്ടിയല്ല. എന്റെ മറുപടിയിൽ കൂടി അങ്ങനെ വൈറൽ ആവണ്ട ഏട്ടന്റെ അനിയന്മാർ

What's Your Reaction?

like

dislike

love

funny

angry

sad

wow