വിശപ്പകറ്റുന്നതിനും നല്ല ആരോഗ്യം ലഭിക്കുന്നതിനുമാണ് നമ്മള്‍ ഭക്ഷണം കഴിക്കുന്നത്. എന്നാല്‍ വിശപ്പില്ലാതെ ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.
ചിക്കാഗോയിലെ ഒരു യൂണിവേഴ്സിറ്റിയിൽ നടന്ന ഒരു പഠനത്തിൽ വിശപ്പില്ലാതെ ആഹാരം കഴിക്കുന്നത് ശരീരത്തിന് നല്ലതല്ല എന്നു കണ്ടെത്തി. മിതമായ അളവിൽ വിശപ്പുള്ളപ്പോൾ മാത്രം ആഹാരം കഴിക്കുന്നതാണ് ശരിയായ രീതിയെന്നും പഠനം പറയുന്നു.
മാത്രമല്ല പഠനങ്ങൾ പറയുന്നത് പ്രകാരം ഒരു വ്യക്തി ശരിയായ സമയത്ത് വിശന്നിട്ട് ഭക്ഷണം കഴിച്ചശേഷം രക്തത്തിൽ ഉണ്ടാകുന്ന ഗ്ലൂക്കോസിന്റെ അളവ് വിശക്കാതെ ഭക്ഷണം കഴിച്ചാൽ ഉണ്ടാകുന്ന ഗ്ലൂക്കോസ് അളവിനെക്കാൾ വളരെക്കുറവ് ആയിരിക്കും.
വിശക്കാതെ ഭക്ഷണം കഴിക്കുന്നത് പ്രമേഹം പെട്ടന്ന് പിടിപെടാന്‍ ഇടയാക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. വിശക്കുമ്പോള്‍ മാത്രം ഭക്ഷണം കഴിക്കുന്നവര്‍ താരതമ്യേന ആരോഗ്യമുള്ളവരാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
കൂടാതെ പൊണ്ണത്തടി ഉണ്ടാകാനും ഈ ശീലം കാരണമാകും. അതുകൊണ്ടുതന്നെ വിശപ്പില്ലാത്തപ്പോഴുള്ള ഈ ഭക്ഷണരീതി നിരവധി അസുഖങ്ങൾക്ക് കാരണമാകും.