കൊലപ്പെടുത്തിയത് ലൈംഗികബന്ധത്തിലേർപ്പെട്ട ശേഷം; ആതിര കൊലക്കേസ് പ്രതിയുടെ മൊഴി പുറത്ത്

തന്നെ ഒഴിവാക്കുന്നതായി തോന്നിയതിനാലാണ് ആതിരയെ കൊന്നതെന്ന് ജോൺസൻ

Jan 24, 2025 - 12:53
Jan 25, 2025 - 14:54
 0  23
കൊലപ്പെടുത്തിയത് ലൈംഗികബന്ധത്തിലേർപ്പെട്ട ശേഷം; ആതിര കൊലക്കേസ് പ്രതിയുടെ മൊഴി പുറത്ത്

തിരുവനന്തപുരം: തിരുവനന്തപുരം കഠിനംകുളം കൊലപാതകത്തിൽ പ്രതി ജോൺസൺ ഔസേപ്പിന്റെ മൊഴി പുറത്ത്. ആതിര വിളിച്ചതിനെ തുടർന്നാണ് ഇയാൾ വന്നതെന്നും ലൈംഗികബന്ധത്തിലേർപ്പെട്ട ശേഷമാണ് കൊലപ്പെടുത്തിയതെന്നാണ് ജോൺസന്റെ മൊഴിയിൽ പറയുന്നത്. 

തന്നെ ഒഴിവാക്കുന്നതായി തോന്നിയതിനാലാണ് ആതിരയെ കൊന്നതെന്നും ജോൺസൻ പറഞ്ഞു. സംഭവ ദിവസം രാവിലെ 6:30 ക്ക് പ്രതി പെരുമാതുറയിലെ വീട്ടിൽ നിന്നും കാൽനടയായി ആതിരയുടെ വീടിനു സമീപം എത്തി. ഈ സമയം കയ്യിൽ കത്തിയും കരുതിയിരിന്നു. അതിനുശേഷം ആതിരയുടെ കുട്ടി സ്കൂളിൽ പോകുന്നതുവരെ ഇയാൾ ഇവരുടെ വീടിനു സമീപമായി ഒളിച്ചുനിന്നു. ഇതിനിടെ പലതവണ ഇയാൾ ആതിരയെ ഫോണിൽ ബന്ധപ്പെടുകയും ചെയ്തു. 

അതിനുശേഷം മകൻ സ്കൂൾ ബസിൽ കയറി പോയെന്ന് ഉറപ്പുവരുത്തിയ ശേഷം ജോൺസൻ ആതിരയുടെ വീട്ടിൽ കയറിപോകുകയും അതിരയോട് ഒരു ചായ തരാൻ ആവശ്യപ്പെടുകയും ചെയ്തു. ആതിര അടുക്കളയിൽ പോയ തക്കത്തിൽ ജോൺസൻ കയ്യിൽ കരുതിയിരുന്ന കത്തി മെത്തയ്ക്കടിയിൽ ഒളിപ്പിക്കുകയും ചെയ്തു. 

അതിന് ശേഷം ലൈംഗിക ബന്ധത്തിലും ഇരുവരും ഏർപ്പെട്ടു. അതിനുശേഷമാണ് കൃത്യം നടത്തിയത്. കത്തി കുത്തിയിറക്കിയ ശേഷം വലിച്ചൂരി കഴുത്തറത്തുവെന്നാണ് ജോൺസൻ പറയുന്നത്. ധരിച്ചിരുന്ന ഷർട്ടിൽ രക്തം പുരണ്ടതിനെ തുടർന്ന് ആതിരയുടെ ഭർത്താവിൻ്റെ ഷർട്ട് ധരിച്ചാണ് പ്രതി മടങ്ങിയത്. അതിന് ശേഷം ആതിരയുടെ സ്കൂട്ടറിലാണ് പ്രതി രക്ഷപ്പെട്ടത്. ചിറയിൻകീഴ് സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ട പ്രതി പല സ്ഥലങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു. 

What's Your Reaction?

like

dislike

love

funny

angry

sad

wow