ഏഷ്യാ കപ്പ്: ടീമില്‍ സഞ്ജുവും, ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ് തെരഞ്ഞെടുത്തു

സ്‌പെഷ്യലിസ്റ്റ് പേസറായി ജസ്പ്രീത് ബുംറ മാത്രമാണ് പ്ലേയിങ് ഇലവനിലുള്ളത്

Sep 10, 2025 - 21:28
Sep 10, 2025 - 21:29
 0
ഏഷ്യാ കപ്പ്: ടീമില്‍ സഞ്ജുവും, ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ് തെരഞ്ഞെടുത്തു

ദുബായ്: ഏഷ്യാ കപ്പില്‍ യുഎഇക്കെതിരെ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ് തെരഞ്ഞെടുത്തു. മലയാളി താരം സഞ്ജു സാംസണും ടീമില്‍ ഇടംപിടച്ചു. ശുഭ്മാന്‍ ഗില്ലും അഭിഷേക് ശര്‍മയും ഓപ്പണറായി. മധ്യനിരയില്‍ അഞ്ചാം നമ്പറിലാണ് സഞ്ജു കളിക്കുക. ടി20 ക്രിക്കറ്റില്‍ തുടര്‍ച്ചയായി 15 ടോസുകള്‍ നഷ്ടമായശേഷമാണ് ഇന്ത്യ ടോസ് ജയിക്കുന്നത്.

സ്‌പെഷ്യലിസ്റ്റ് പേസറായി ജസ്പ്രീത് ബുംറ മാത്രമാണ് പ്ലേയിങ് ഇലവനിലുള്ളത്. ഹാര്‍ദ്ദിക് പാണ്ഡ്യയാകും ബുംറക്കൊപ്പം ന്യൂബോള്‍ പങ്കിടുക. ഇതോടെ പേസര്‍മാരായ ഹര്‍ഷിത് റാണയും അര്‍ഷ്ദീപ് സിംഗും പുറത്തായി. മൂന്ന് സ്പിന്നര്‍മാര്‍ ടീമില്‍ ഇടം പിടിച്ചു. അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ പ്ലേയിംഗ് ഇലവനിലെത്തിയപ്പോള്‍ ഫിനിഷറായി ശിവം ദുബെയും ടീമിലെത്തി.

യുഎഇ: മുഹമ്മദ് വസീം (ക്യാപ്റ്റന്‍), അലിഷാന്‍ ഷറഫു, മുഹമ്മദ് സോഹൈബ്, രാഹുല്‍ ചോപ്ര(വിക്കറ്റ് കീപ്പര്‍), ആസിഫ് ഖാന്‍, ഹര്‍ഷിത് കൗശിക്, ഹൈദര്‍ അലി, ധ്രുവ് പരാശര്‍, മുഹമ്മദ് രോഹിദ് ഖാന്‍, ജുനൈദ് സിദ്ദിഖ്, സിമ്രന്‍ജീത് സിങ്.

What's Your Reaction?

like

dislike

love

funny

angry

sad

wow