നടൻ കണ്ണൻ പട്ടാമ്പി അന്തരിച്ചു
ഇന്നലെ രാത്രി 11.41ന് ആയിരുന്നു അന്ത്യമെന്ന് മേജർ രവി അറിയിച്ചു
കൊച്ചി: പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളറും നടനുമായ കണ്ണൻ പട്ടാമ്പി അന്തരിച്ചു. ഇന്നലെ രാത്രി 11.41ന് ആയിരുന്നു അന്ത്യമെന്ന് മേജർ രവി അറിയിച്ചു. വൃക്കസംബന്ധിയായ അസുഖത്തിന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
നടനും സംവിധായകനുമായ മേജർ രവിയുടെ സഹോദർ ആണ് ഇദ്ദേഹം. സംസ്കാരം ഇന്ന് വൈകിട്ട് നാലുമണിക്ക് പട്ടാമ്പി ഞാങ്ങാട്ടിരിയിലെ വസതിയിൽ നടക്കും.
പുലിമുരുകന്‍,വെട്ടം,കിളിച്ചുണ്ടന്‍ മാമ്പഴം,മിഷന്‍ 90 ഡേയ്‌സ്,കുരുക്ഷേത്ര തുടങ്ങി 23 ഓളം സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തിട്ടുള്ള താരമാണ് കണ്ണന്‍ പട്ടാമ്പി. ഒട്ടേറെ ചിത്രങ്ങളുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. റിലീസാവാനിരിക്കുന്ന റേച്ചലിൽ ആണ് അവസാനം അഭിനയിച്ച ചിത്രം.
What's Your Reaction?

