കണ്ണൂർ: കണ്ണൂർ പയ്യാവൂരിൽ സ്കൂൾ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന 17 കാരി മരിച്ചു. പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ അയോണയാണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് അന്ത്യം.
കുട്ടിയുടെ അവയവങ്ങൾ ദാനം ചെയ്യും. ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം നടന്നത്. പയ്യാവൂർ സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയായിരുന്നു അയോന മോൺസൺ. സ്‌കൂളില്‍ എത്തിയതിന് തൊട്ടുപിന്നാലെയായിരുന്നു അയോണ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടിയത്.
ഉടന്‍ തന്നെ കുട്ടിയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ നില ഗുരുതരമായതോടെ മിംസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വീട്ടിലെ ചില പ്രശ്‌നങ്ങള്‍ ജീവനൊടുക്കുന്നതിലേക്ക് നയിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞിരുന്നു.